കൈയ്യടിച്ച് ലോക്‌സഭാ സ്പീക്കറും കേന്ദ്രവിദ്യാഭ്യാസമന്ത്രിയും; പാർലമെന്റിൽ പ്രസംഗിച്ച് നന്ദിക


പി.പി. അനീഷ് കുമാര്‍

ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള നന്ദികയെ പ്രകീര്‍ത്തിച്ചാണ് തന്റെ സാമൂഹികമാധ്യമപേജില്‍ പ്രസംഗം പങ്കുവെച്ചത്.

നന്ദിക

ദേശീയതലത്തില്‍ എട്ടുലക്ഷംപേരില്‍നിന്ന് ഒരാളായി ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുക. പട്ടികയിലെ ഏക മലയാളി. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിക്കുക. ലോക്സഭാ സ്പീക്കറുടെയും കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെയും ഫെയ്‌സ്ബുക്ക് പേജില്‍ ഇടം നേടുക. എല്ലാം സ്വപ്നസമാനമായ കാര്യങ്ങള്‍.

ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനത്തില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പ്രസംഗിച്ച് കൈയടി നേടിയിരിക്കുകയാണ് തലശ്ശേരി കോടിയേരി സ്വദേശി നന്ദിക കെ. കുമാര്‍. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും സംയുക്തമായി നടത്തിയ 'വീര്‍ഗാഥാ' പരിപാടിയില്‍ പങ്കെടുത്താണ് നന്ദിക പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ അര്‍ഹത നേടിയത്.



ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള നന്ദികയെ പ്രകീര്‍ത്തിച്ചാണ് തന്റെ സാമൂഹികമാധ്യമപേജില്‍ പ്രസംഗം പങ്കുവെച്ചത്. രാജ്യവ്യാപകമായി എട്ടുലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയാണ് നന്ദിക. ബെംഗളൂരുവിലെ സെയ്ന്റ് പാട്രിക് അക്കാദമിയിലെ ആറാം തരം വിദ്യാര്‍ഥിയായ നന്ദിക സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ കോടിയേരി കല്ലില്‍താഴ സ്വദേശി അനീഷ് കുമാറിന്റെയും അധ്യാപികയായ ധന്യയുടെയും മകളാണ്. സഹോദരന്‍: ദൈവിക്.

നടുത്തളത്തിലേക്കുള്ള വഴി

പല കടമ്പകള്‍താണ്ടിയാണ് നന്ദിക പാര്‍ലമെന്റിന്റെ നടുത്തളത്തിലെത്തിയത്. വീരമൃത്യുവരിച്ച ഭടന്മാരെക്കുറിച്ചുള്ള ലേഖനം എഴുതിനല്‍കലായിരുന്നു ആദ്യപടി.

മൂന്നുപേജില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ ലേഖനം നേരിട്ട് പാര്‍ലമെന്റ് നടുത്തളത്തിലേക്കുള്ള വഴി തുറന്നില്ല. പിന്നെയും കടമ്പകളുണ്ടായിരുന്നു. നന്ദിക ഉള്‍പ്പെടെ 25 മിടുക്കരാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചത്. മൂന്നുമിനിറ്റ് നീളുന്ന പ്രഭാഷണം ദേശീയോദ്ഗ്രഥനത്തെ അധികരിച്ചുള്ളതായിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് പുരസ്‌കാരം നന്ദികയ്ക്ക് സമ്മാനിച്ചത്. ഡല്‍ഹിയിലെ ഡി.ആര്‍.ഡി.ഒ. ഭവനില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും കര, നാവിക, വ്യോമസേനാ തലവന്മാരും പങ്കെടുത്തു

Content Highlights: nandika from kannur parliament, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented