.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ബോളിവുഡ് നടി അനുഷ്ക ശര്‍മയും ക്രിക്കറ്റ് നായകന് വിരാട് കോലിയും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതും പതിവാണ്. മകള്‍ വാമികയുടെ സ്വകാര്യക ഉറപ്പുവരുത്തുന്നതിലും ഇരുവരും അതീവ ശ്രദ്ധ പുലര്‍ത്താറുണ്ട്.
ഇപ്പോളിതാ മകളുടെ രണ്ടാം പിറന്നാളിന് ആശംസകളറിയിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇരുവരും പങ്ക് വെച്ചിരിക്കുന്നത്.കുഞ്ഞിന്റെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങളോ വീഡിയോകളോ ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറില്ല. മകളുടെ ചിത്രമെടുക്കരുതെന്ന് പലപ്പോഴും മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കുന്ന ഇരുവരുടേയും വീഡിയോകളും വൈറലായിട്ടുണ്ട്.
ഇത്തവണയും മകളുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'എന്റെ ഹൃദയമിടിപ്പിന് രണ്ട്' എന്ന അടിക്കുറിപ്പോടെയാണ് കോലി മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.നിരവധി പേര് കോലിയുടെ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റുകളിടുകയും ചെയ്തു.
അനുഷ്കയും മകള്‍ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചു. അനുഷ്ക മകളെ എടുത്തുനില്‍ക്കുന്ന ചിത്രത്തിലും കുഞ്ഞിന്റെ മുഖം വ്യക്തമല്ല. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2017-ലായിരുന്നു അനുഷ്കയും കോലിയും വിവാഹിതരായത്.
ഇന്ത്യന്‍ ക്രിക്കറ്റര്‍ ജുലാന് ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന 'ഛക്ദ എക്സ്പ്രസ്' എന്ന ബോളിവുഡ് ചിത്രത്തില്‍ ജുലാന് ഗോസ്വാമിയായി അഭിനയിക്കുന്നത് അനുഷ്ക ശര്‍മയാണ്.
ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് പ്രോസിത് റോയ് ആണ്.പ്രതിക ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
Content Highlights: Virat Kohli,anushka sharma, vamika, birthday,cricket
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..