കോകില ബെൻ/ അനന്ത് അംബാനിയും രാധിക മെർച്ചന്റും | Photo: ANI
അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ നിശ്ചയ ചടങ്ങില്‍ വൈകാരിക പ്രതികരണവുമായി മുത്തശ്ശി കോകില ബെന്‍. അനന്തിന്റെ അച്ഛന് മുകേഷ് അംബാനിയുടെ അമ്മയാണ് കോകില.
അനന്തിനേയും വധു രാധികയേയും കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി അനന്തിന്റെ സഹോദരി ഇഷ അംബാനിയാണ് മുത്തശ്ശിയെ വേദിയിലേക്ക് ക്ഷണിച്ചത്. ആകാശ് അംബാനിയുടെ ഭാര്യ ശോക്ല മെഹ്ത, രാധിക മെര്‍ച്ചന്റ്, ഇഷ അംബാനി എന്നിവരെ പേരക്കുട്ടികളായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്നായിരുന്നു കോകിലയുടെ പ്രതികരണം.
'ഞാന്‍ വളരെ ഭാഗ്യവതിയാണ്. ശോക്ലയേയും രാധികയേയും ഇഷയേയും എനിക്ക് ലഭിച്ചു. എന്റെ പ്രിയപ്പെട്ട പേരക്കുട്ടി അനന്ത് വിവാഹത്തിന് ഒരുങ്ങുകയാണ്. എന്റെ എല്ലാ ആശംസകളും. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.'-കോകില പറഞ്ഞു.
അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലയയില് കഴിഞ്ഞ ദിവസമാണ് അനന്തിന്റേയും രാധികയുടേയും മോതിരമാറ്റം നടന്നത്. നിരവധി സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തില്‍ നിന്നുള്ള വ്യവസായിയായ വിരെന് മെര്‍ച്ചന്റിന്റെ മകളാണ് രാധിക.
Content Highlights: mukesh ambanis mother kokilabens emotional speech at anant and radhikas engagement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..