ശ്രീലക്ഷ്മിയും ഭർത്താവ് ഡോ. കൃഷ്ണ സുഹാസും മകൻ ചന്തനുവും
വിവാഹം പെണ്ണിന്റെ സ്വപ്നങ്ങളുടെ തുടക്കമാകണമെന്ന് പറയുന്ന ഒരു ഡോക്ടറുണ്ട് നീലേശ്വരത്ത്. വിവാഹിതരായ സ്ത്രീകൾ റാംപിൽ വിസ്മയം തീർത്ത എസ്പാനിയോ മിസ്സിസ് കേരള മത്സരത്തിൽ കിരീടം നേടിയ 'സൂപ്പർ മോം' ആണ് 32 പിന്നിട്ട ഡോ. ശ്രീലക്ഷ്മി എൻ. നായർ. ശ്രീലക്ഷ്മി തന്റെ സ്വപ്നങ്ങൾ മനസ്സിലാക്കിത്തുടങ്ങിയതും നേടിയെടുത്തതുമെല്ലാം വിവാഹശേഷമാണ്. പെണ്ണിന്റെ സൗന്ദര്യം അവളുടെ മേനിയഴകിലല്ല, മനസ്സിലാണെന്ന് ജീവിതംകൊണ്ട് കാണിച്ചുതന്ന കരുത്തയായ സ്ത്രീയാണിവർ.
'ഒരു റാംപ് വാക്ക് പോലും ചെയ്യാനറിയാത്ത, മോഡലിങ്ങിനെക്കുറിച്ച് ഒന്നുമറിയാത്ത ഞാൻ ഈ രംഗത്തേക്ക് വന്നത് ആത്മവിശ്വാസം ഒന്നുകൊണ്ട് മാത്രമാണ്. ഭർത്താവ് തന്ന പിന്തുണ ധൈര്യമാക്കിയാണ് അടുത്തിടെ കൊച്ചിയിൽ നടന്ന മിസ്സിസ് കൊച്ചിൻ മത്സരത്തിൽ പങ്കെടുത്തത്. അന്ന് റണ്ണറപ്പായിരുന്നു.
അവിടന്ന് ലഭിച്ച അനുഭവം കൈമുതലാക്കി എസ്പാനിയോ സൗന്ദര്യമത്സരത്തിൽ പങ്കെടുത്തു. ഓൺലൈനിൽ നടന്ന പ്രാഥമിക തിരഞ്ഞെടുപ്പിൽ 32 പേരാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ അവസാനമെത്തിയ ഒൻപതുപേരിൽനിന്നാണ് ഡോ. ശ്രീലക്ഷ്മി സൗന്ദര്യപ്പട്ടം ചൂടിയത്.
ഫ്രം കൊച്ചി ടു നീലേശ്വരം
ജീവിതത്തിന്റെ ഏറിയഭാഗവും കൊച്ചിയിലായിരുന്നു. വിവാഹശേഷം നീലേശ്വരത്തിന്റെ മരുമകളായി. നീലേശ്വരം പേരോലിലെ കൃഷ്ണ സുഹാസിലെ ഡോ. പി. സന്തോഷ് കുമാറിന്റെയും രത്നമാലയുടെയും മകൻ ഡോ. കൃഷ്ണ സുഹാസാണ് ഭർത്താവ്. ഇപ്പോൾ അച്ഛൻ ടി.പി. നാരായണൻ നായരും അമ്മ കെ.സി. ശ്യാമളയും കണ്ണൂർ ചെറുപുഴയിലാണ് താമസം. നാല് വയസ്സുള്ള മകനുണ്ട്- ചന്തനു.
ദന്തഡോക്ടറായ ശ്രീലക്ഷ്മിക്ക് കാഞ്ഞങ്ങാട്ട് ക്ലിനിക്കുണ്ട്. പഠനകാലത്ത് പഠനത്തിനപ്പുറം മറ്റ് സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവാഹശേഷമാണ് സ്വപ്നങ്ങൾ തിരിച്ചറിഞ്ഞത്. കോവിഡ് ഇടവേളയ്ക്കിടെ ഇംഗ്ലീഷിൽ ഒരു കവിതാ പുസ്തകവും പ്രസിദ്ധീകരിച്ചു. മോഡലിങ്ങിനോട് ഇഷ്ടം തോന്നിത്തുടങ്ങിയതുമുതൽ മലയാളം ആൽബങ്ങളിലും അഭിനയിക്കുന്നുണ്ട്.
Content Highlights: mrs kerala winner sreelaksmi n nair speaking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..