പാത്രം കഴുകലില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം; തീന്‍മേശയിലെ ടിന്‍ഫോയിലില്‍ ഭക്ഷണം വിളമ്പി യുവതി


റബേക്ക കബേർലി തീൻമേശയിൽ ടിൻ ഫോയിൽ വിരിച്ചിരിക്കുന്നു/ റബേക്ക കബേർലി | Photo: Instagram/ Rebecca Cubberly

പാത്രങ്ങള്‍ കഴുകുക എന്നത് പലര്‍ക്കും ഇഷ്ടമില്ലാത്ത അടുക്കള ജോലിയാണ്. ചിലര്‍ ഏറ്റവുമധികം സമയം ചിലവിടുന്നതും ഇതിനായിരിക്കും. ഭക്ഷണം ഉണ്ടാക്കാന്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ പോലും പാത്രം കഴുകല്‍ ഒരു ഭാരമായി കാണാറുണ്ട്.

എന്നാല്‍ പാത്രം കഴുകലില്‍ നിന്ന് മോചനം നേടാനുള്ള ഒരു സൂത്രം കാണിച്ചുതരുകയാണ് ഇംഗ്ലണ്ടിലെ ഷ്രോപ്പ്ഷയറില്‍ താമസിക്കുന്ന റബേക്ക കബേര്‍ലി എന്ന വീട്ടമ്മ. ഭക്ഷണം കഴിക്കാനായി പ്ലേറ്റുകള്‍ ഉപയോഗിക്കാതെ തീന്‍മേശയില്‍ ടിന്‍ഫോയില്‍ വിരിച്ചാണ് റബേക്ക എല്ലാവര്‍ക്കും ഭക്ഷണം വിളമ്പിയത്.പാത്രം കഴുകാന്‍ ഇവരുടെ വീട്ടില്‍ ഡിഷ് വാഷറുണ്ടെങ്കിലും ചെലവ്‌ അധികമായതിനാല്‍ അത് ഉപയോഗിക്കാറില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഡിഷ് വാഷറെ ആശ്രയിക്കാറുള്ളത്. നാലംഗ കുടുംബം ഭക്ഷണം കഴിച്ച ശേഷം കൈ കൊണ്ട് പാത്രം കഴുകാന്‍ അരമണിക്കൂറെങ്കിലും എടുക്കുകയും ചെയ്യും. ഇതോടെയാണ് ടിന്‍ഫോയിലിനെ റബേക്ക ആശ്രയിച്ചത്.

ഇതിന്റെ അഞ്ച് പാളികള്‍ ഉപയോഗിച്ച് തീന്‍മേശയാകെ പ്ലേറ്റാക്കി മാറ്റി. അതിനുശേഷം പച്ചക്കറികളും ചീസുമെല്ലാം തീന്‍മേശയുടെ മധ്യഭാഗത്ത് ഭംഗിയായി നിരത്തി. പിന്നീട് ഓരോ ഭക്ഷണ ഇനങ്ങളും ഇതില്‍ നിരത്തി. എല്ലാം പ്ലേറ്റില്‍വെച്ചതു പോലെ തന്നെയുണ്ടായിരുന്നു.

പിന്നീട് കുടുംബാംഗങ്ങളെല്ലാം മേശയ്ക്ക് ചുറ്റുമിരുന്ന് കഴിച്ചു. ഒരു സ്പൂണ്‍ പോലും ഉപയോഗിച്ചില്ല. കഴുകാനായി ആകെ അവശേഷിച്ചത് പച്ചക്കറികള്‍ അരിഞ്ഞ കട്ടിങ് ബോര്‍ഡും കത്തിയും പാചകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങളും മാത്രമായിരുന്നു. ഫ്രൈയിങ് പാന്‍ ഒഴിവാക്കാന്‍ എയര്‍ ഫ്രൈയറിലായിരുന്നു പാചകം.

ടിന്‍ ഫോയില്‍ പരീക്ഷിച്ച ശേഷം തനിക്ക് അത് ചുരുട്ടിയെടുത്ത് വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന അത്രയും സമയം മാത്രമാണ് വൃത്തിയാക്കലിന് വേണ്ടിവന്നതെന്നും പാചകത്തിന്റെ ക്ഷീണം മാറ്റാന്‍ ആവശ്യത്തിന് സമയം ലഭിച്ചുവെന്നും റബേക്ക പറയുന്നു.

പുതിയ ഭക്ഷണരീതി കുട്ടുകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. അധികം ഭക്ഷണം വിളമ്പേണ്ടി വരുമ്പോഴും പാത്രം കഴുകാന്‍ മടി തോന്നുമ്പോഴുമൊക്കെ ഞാന്‍ തീര്‍ച്ചയായും ഈ രീതി തുടരും. റബേക്ക കൂട്ടിച്ചേര്‍ത്തു.

ടിന്‍ഫോയില്‍ വിരിച്ച തീന്‍മേശയുടെ ചിത്രം റബേക്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇങ്ങനെ ടിന്‍ഫോയില്‍ ഉപയോഗിച്ചാല്‍ അത് പരിസ്ഥിതിക്ക് ദോഷമാകും എന്നായിരുന്നു ഒരാളുടെ പ്രതികരണം. എന്നാല്‍ ഇത് റീസൈക്കിള്‍ ബിന്നിലാണ് നിക്ഷേപിക്കുന്നതെന്നും മാലിന്യമായി അവശേഷിക്കില്ല എന്നും റബേക്ക അവകാശപ്പെടുന്നു. അടുക്കളയിലെ ജോലി ലളിതമാക്കിയ റബേക്കയെ അഭിനന്ദിച്ചും കമന്റുകളുണ്ട്.

Content Highlights: mothers controversial way of eating dinner to avoid doing dishes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented