പിന്നില്‍ കസേര ചേര്‍ത്തുവെച്ച് കുഞ്ഞിനെ ഇരുത്തി സൈക്കിള്‍ ചവിട്ടുന്ന അമ്മ; വൈറല്‍ വീഡിയോ


കുഞ്ഞുമായി സൈക്കിളിൽ പോകുന്ന അമ്മ | Photo: twitter/ @hvgoenka

ക്കളെ വിട്ടുപിരിഞ്ഞിട്ടൊരു ജീവിതം അമ്മമാര്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല. അതുകൊണ്ടുതന്നെ മക്കളെ എപ്പോഴും കൂടെ നിര്‍ത്താന്‍ അമ്മമാര്‍ക്ക് പല മാര്‍ഗങ്ങളും സ്വീകരിക്കേണ്ടിവരും. കുഞ്ഞിനെ തനിക്കൊപ്പം കൊണ്ടുപോകാന്‍ ഒരു അമ്മ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വ്യവസായ ഹര്‍ഷ് ഗോയങ്കയാണ് ഈ വീഡിയോ പങ്കുവെച്ചത്. സൈക്കിളില്‍ കുഞ്ഞുമായി പോകുന്ന അമ്മയാണ് വീഡിയോയിലുള്ളത്. എന്നാല്‍ കുഞ്ഞിന് ഇരിക്കാനായി അമ്മ ഒരുക്കിയിരിക്കുന്ന പിന്നിലെ സീറ്റാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. പിന്‍ഭാഗത്ത് ഘടിപ്പിച്ച ചെറിയ പ്ലാസ്റ്റിക് കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിള്‍ ചവിട്ടുന്നത്.



ഒമ്പത് സെക്കന്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം. ട്വിറ്ററിലെത്തി നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായി. അമ്മയെ അഭിനന്ദിച്ച് നിരവധി കമന്റുകളും വന്നു. തന്റെ കുഞ്ഞിന്റെ സന്തോഷത്തിനായി പരീക്ഷണം നടത്തുന്ന അമ്മ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ആവശ്യമാണ് എല്ലാ പരീക്ഷണങ്ങളുടേയും മാതാവ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Content Highlights: mother makes an innovative backseat for her child on bicycle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented