'ഇവള്‍ ഇങ്ങനെയാണെങ്കില്‍ ക്ലോക്കിനോട് പോയി സമയം ചോദിക്കുമല്ലോ'; രസകരമായ വീഡിയോ


യസ്‌വീ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: instagram/ yaasvee

കുട്ടിക്കാലത്ത് നമുക്ക് എല്ലാ കാര്യങ്ങളും പുതുമ നിറഞ്ഞതാണ്. പുതിയ വാക്കുകള്‍ പഠിക്കുന്നതും പുതിയ കാര്യങ്ങള്‍ ചെയ്യുന്നതും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല. എന്നാല്‍ ഇതിനിടയില്‍ വാക്കുകള്‍ മാറിപ്പോകുകയും തെറ്റായി ഉച്ചരിക്കുകയുമെല്ലാം ചെയ്യും.

അത്തരത്തില്‍ ഒരു കുഞ്ഞിന്റെ രസകരമായ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധേയമാകുന്നത്. മകളോട് ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്താന്‍ അമ്മ ആവശ്യപ്പെടുന്നതാണ് ഈ വീഡിയോയിലുള്ളത്. എന്നാല്‍ ഇതിന് ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്ക് 'കാള്‍ ദ ലിഫ്റ്റ്' മകള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു.

മകള്‍ നേരെ ലിഫ്റ്റിന് അടുത്തെത്തി 'ഹേയ്' എന്നുറക്കെ വിളിക്കുകയും ലിഫ്റ്റ് തട്ടിനോക്കുകയും ചെയ്യുകയായിരുന്നു. ഇതു തന്റെ തെറ്റാണെന്ന് മനസിലാക്കിയ അമ്മ തുടര്‍ന്ന് ബട്ടന്‍ അമര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതോടെ അവള്‍ ബട്ടണ്‍ മര്‍ത്തുന്നതും ലിഫ്റ്റില്‍ കയറുന്നതും വീഡിയോയില്‍ കാണാം.

യസ്‌വീ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു ലക്ഷത്തിന് അടുത്ത് ആളുകള്‍ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിന് താഴെ രസകരമായ നിരവധി കമന്റുകളുമുണ്ട്. ഈ കുട്ടി ക്ലോക്കിനോട് പോയി സമയം ചോദിക്കും എന്നാണ് ഒരാളുടെ കമന്റ്. എന്റെ കുഞ്ഞിനെപ്പോലെ തന്നെയുണ്ട് എന്നായിരുന്നു മറ്റൊരു കമന്റ്.

Content Highlights: mother asks little daughter to call the lift and watch how hilariously she does so

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented