ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരമായ ലൈംഗിക വൈകൃതം; ഭര്‍ത്താവിനെതിരേ പരാതിയുമായി യുവതി


പ്രതീകാത്മക ചിത്രം | Photo: Getty Images

ന്ത്യക്കാരനായ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നും ക്രൂര പീഡനങ്ങള്‍ നേരിട്ടെന്ന് കനേഡിയന്‍ യുവതി. ഇസബെല്‍ ബ്രിക്കോട്ട് എന്ന യുവതിയാണ് മഹാരാഷ്ട്രയിലെ വാശി പോലീസില്‍ പരാതി നല്‍കിയത്. ക്രൂരമായ ലൈംഗികാതിക്രമത്തിനും ശാരീരിക, മാനസിക പീഡനങ്ങള്‍ക്കും ഇരയായതായി സ്ത്രീ പരാതിയില്‍ പറയുന്നു.

47കാരിയായ ഇസബെല്‍ ഗോവയില്‍വെച്ചാണ് രാജേഷ് ഒബ്രോയ് എന്ന വ്യക്തിയെ പരിചയപ്പെടുന്നത്. വിവാഹശേഷം ഇയാളുടെ പേര് രാജേഷ് ശുക്ല ആണെന്ന് യുവതിക്ക് മനസിലായി. സിനിമാ മേഖലയില്‍ ജോലി ചെയ്യുകയാണെന്നാണ് രാജേഷ് ഇസബെല്ലിനെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ അതും കള്ളമാണെന്ന് ഇസബെല്‍ പിന്നീട് മനസിലാക്കി.



'തന്റെ ഭര്‍ത്താവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും പിശാചിനെ ആരാധിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. ഇയാള്‍ ദുര്‍മന്ത്രവാദം ചെയ്യുന്നതായും യുവതി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.'-വാശി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

ഭര്‍ത്താവ് തന്റെ വീഡിയോകള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തുകയും തന്നെ പിന്തുടരുകയും ചെയ്യുന്നുണ്ടെന്നും അവര്‍ പരാതിയില്‍ പറയുന്നു. ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കിയിരുന്നതായും സ്ത്രീ ആരോപിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കോടതി ഭര്‍ത്താവിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

2015-ലാണ് ഇസബെല്‍ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തേയും കുടുംബ വ്യവസ്ഥിതിയേയും കുറിച്ച് കൂടുതല്‍ പഠിക്കാനാണ് എത്തിയത്. സൗത്ത് ഗോവയില്‍വെച്ച രാജേഷിനെ പരിചയപ്പെട്ടു. രാജേഷ് പ്രൊപ്പോസ് ചെയ്തതോടെ ഇരുവരും വിവാഹിതരാകുകയായിരുന്നു. ഉത്തര്‍പ്രദേശിലായിരുന്നു വിവാഹച്ചടങ്ങുകള്‍. അതിന് ശേഷം വാശിയിലെ വീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തു.


Content Highlights: mother and son booked after canadian daughter in law alleges harassment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented