അമ്മയും ആറു മക്കളും വിവാഹ വസ്ത്രത്തിൽ | Photo: instagram/ alexisnhouston
വിവാഹ വസ്ത്രം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാകും. പ്രിയപ്പെട്ട നിമിഷത്തിന്റെ ഓര്‍മകളുള്ള ഈ വസ്ത്രങ്ങള്‍ ജീവിതകാലം മുഴുവന്‍ സൂക്ഷിച്ചുവെയ്ക്കുന്നവരാകും അധികപേരും. എന്നാല്‍ ചിലര്‍ ആ വസ്ത്രം വീണ്ടും ഉപയോഗിക്കും. വിശേഷ ദിവസങ്ങളില്‍ വീണ്ടും ധരിക്കും.
ഇത്തരത്തില്‍ വിവാഹ വസ്ത്രം ധരിച്ച് തെരുവിലിറങ്ങിയ ഒരു അമ്മയും നാല് പെണ്‍മക്കളും രണ്ട് മരുമക്കളും എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ടെക്‌സാസിലാണ് ഈ സംഭവം നടന്നത്. ഇവരുടെ കൂട്ടത്തിലെ അലക്‌സിസ് ഹൗസ്റ്റണ്‍ എന്ന യുവതി ഇതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
മാസത്തില്‍ ഒരിക്കല്‍ കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ അതില്‍ അവര്‍ ഒരു മാറ്റം വരുത്തി. പുരുഷന്‍മാരേയും മുതിര്‍ന്ന കുട്ടികളേയും ഒഴിവാക്കി സ്ത്രീകള്‍ മാത്രം ഒരുമിച്ച് പുറത്തുപോകാന്‍ പദ്ധതിയുണ്ടാക്കി. അങ്ങനെ കൈക്കുഞ്ഞുങ്ങളുമായി ഇവര്‍ റെസ്റ്റോറന്റിലെത്തി. ഇവര്‍ ധരിച്ചതാകട്ടെ, ഇവരുടെ വിവാഹ വസ്ത്രവും.

ഏഴു സ്ത്രീകള്‍ വെള്ള ബ്രൈഡല്‍ ഗൗണും ധരിച്ച് കുഞ്ഞുങ്ങളുമായി വരുന്നത് കണ്ട് വഴിയാത്രക്കാരെല്ലാം അമ്പരന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഇവരെ അദ്ഭുതത്തോടെ നോക്കി.
'കൈയിലുള്ള ഏറ്റവും വിലകൂടിയ വസ്ത്രം ജീവിത്തില്‍ ഒരിക്കല്‍ മാത്രം ഇടേണ്ടതല്ല. അതുകൊണ്ട് ഞങ്ങള്‍ വിവാഹവസ്ത്രം ധരിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഇത് പരീക്ഷിക്കണം'-വീഡിയോ പങ്കുവെച്ച് അലക്‌സിസ് കുറിച്ചു. റോഡിലൂടെ നടക്കുന്നതും നൃത്തം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അമ്മയുടെ വിവാഹവസ്ത്രം കളഞ്ഞുപോയെന്നും കൂട്ടത്തില്‍ വിവാഹം കഴിക്കാത്ത ഒരാളുണ്ടെന്നും അലക്‌സിസ് പോസ്റ്റില്‍ പറയുന്നു.
50 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇത് മികച്ച ഐഡിയ ആണെന്നും മനോഹരമായിരിക്കുന്നുവെന്നും ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തു.
Content Highlights: mother and her six daughters go viral after wearing wedding dress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..