മോണിക്ക ഖന്ന | Photo: instagram/ monica khanna
വന്‍ദുരന്തം മുന്നില്‍നില്‍ക്കുമ്പോള്‍ നമ്മള്‍ ഒന്നു പകച്ചുപോകും. ആ സമയത്ത് ധീരതയോടെ, സമയോചിതമായ ഇടപെടല്‍ നടത്താന്‍ എല്ലാവര്‍ക്കും സാധിക്കില്ല. എന്നാല്‍ അങ്ങനെയൊരു പ്രതിസന്ധി ഘട്ടം മറികടന്ന് 185 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഹീറോ ആയിരിക്കുകയാണ് ഒരു പൈലറ്റ്. സ്‌പൈസ് ജെറ്റിലെ വനിതാ പൈലറ്റ് മോണിക്ക ഖന്നയാണ് ആ താരം.
വിമാനച്ചിറകില്‍ പക്ഷി വന്നിടിച്ചുണ്ടായ അപകടത്തില്‍ നിന്നാണ് മോണിക്കയും ഫസ്റ്റ് ഓഫീസറായ ബല്‍പ്രീത് സിങ്ങ് ഭാട്ടിയയും യാത്രക്കാരെ രക്ഷിച്ചത്. പറ്റ്‌നയില്‍ നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതു ചിറകില്‍ പക്ഷിയിടിക്കുകയും അഗ്നിബാധയേറ്റതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയുമായിരുന്നു.
പറ്റ്‌നയിലെ സംഭവത്തില്‍ ധീരതയോടെ വിമാനം നിയന്ത്രിച്ച വൈമാനികരാണ് തങ്ങളുടെ അഭിമാനമെന്ന് സ്‌പൈറ്റ് ജെറ്റ് കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സ്‌പൈറ്റ്‌ജെറ്റ് ഓപറേഷന്‍ തലവന്‍ ഗുരുചരണ്‍ അറോറയും പൈലറ്റിനെ പ്രകീര്‍ത്തിച്ചു രംഗത്തെത്തി. 'പൈലറ്റുമാരെ കുറിച്ച് അഭിമാനിക്കാം. അവരില്‍ വിശ്വാസം അര്‍പ്പിക്കാം. അവര്‍ മികച്ച പരിശീലനം നേടിയവരാണ്.' ഗുരുചരണ്‍ അറോറ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ഒരു സന്നിഗ്ധ ഘട്ടത്തില്‍ എങ്ങനെയാണ് സമചിത്തത കൈവിടാതെ വിമാനത്തിന് ഒരു കുലുക്കം പോലും സംഭവിക്കാതെ നിലത്തിറക്കുക എന്നതാണ് നാം കണ്ടതെന്നും അറോറ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.10ന് പറ്റന് വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ബോയിങ്-737 വിമാനത്തിന്റെ എഞ്ചിനും ചിറകിനും തീപിടിക്കുകയായിരുന്നു. കത്തിപ്പിടിച്ച എഞ്ചിന്‍ അടിയന്തരമായി നിര്‍ത്തി ഒറ്റ എഞ്ചിന്റെ ബലത്തിലാണ് വിമാനം റണ്‍വേയില്‍ തിരികെയിറക്കിയത്.
Content Highlights: monica khanna the pilot who safely landed the spicejet flight after it caught fire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..