ജന്മദിനത്തിലും പതിവുതെറ്റിക്കാതെ ഹോട്ട് ലുക്കില്‍ ഉര്‍ഫി; ആശംസയുമായി മുന്‍ കാമുകനും


പിറന്നാൾ കേക്കിന് മുന്നിൽ ഉർഫി/ മുൻ കാമുകൻ പരസിനൊപ്പം | Photo: instagram/ urfi javed

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉര്‍ഫി ജാവേദ്. ചാക്ക് കൊണ്ടും പ്ലാസ്റ്റിക് കൊണ്ടുമെല്ലാം വസ്ത്രങ്ങളുണ്ടാക്കി ഉര്‍ഫി ആരാധകരെ സമ്പാദിച്ചിരുന്നു. ഇപ്പോള്‍ തന്റെ 25-ാം ജന്മദിനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

ഒക്‌ടോബര്‍ 15-നായിരുന്നു ജന്മദിനം. ചോക്ലേറ്റ് കേക്കിന് മുമ്പില്‍ ഇരിക്കുന്നതും കൂട്ടുകാരോടൊപ്പമുള്ള ആഘോഷ നിമിഷങ്ങളുമെല്ലാം ചിത്രങ്ങളിലുണ്ട്.



ഒപ്പം താരം ആഘോഷത്തിന് ധരിച്ച ഔട്ട്ഫിറ്റും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുകയാണ്.പതിവുതെറ്റിക്കാതെ അള്‍ട്രാ ഹോട്ട് ഔട്ട്ഫിറ്റാണ് ഉര്‍ഫി ധരിച്ചത്. ഗോള്‍ഡന്‍ നിറത്തിലുള്ള സീക്വിന്‍ ബ്രാലെറ്റായിരുന്നു താരത്തിന്റെ വേഷം. ഈ ചിത്രങ്ങള്‍ക്ക് താഴെ ആശംസ അറിയിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഉര്‍ഫിയുടെ മുന്‍ കാമുകന്‍ പരസ് കല്‍നാവട്ടും ആശംസ അറിയിച്ചു. 'ഹാപ്പി ബര്‍ത്‌ഡേ ഉര്‍ഫി, എപ്പോഴും ഇതുപോലെ പുഞ്ചിരിക്കുക' എന്ന കുറിപ്പോടെ ഉര്‍ഫിയെ ചേര്‍ത്തുപിടിച്ചിരിക്കുന്ന സെല്‍ഫി ചിത്രമാണ് പരസ് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആയിരുന്നു പരസിന്റെ ആശംസ.

നേരത്തെ പ്രീ ബര്‍ത്‌ഡേ പാര്‍ട്ടിക്ക് ഉര്‍ഫി ധരിച്ച വസ്ത്രവും ശ്രദ്ധിക്കപ്പെടിരുന്നു. ആരാധകര്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കുമാണ് അന്ന് ആഘോഷം സംഘടിപ്പിച്ചത്.

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടേയാണ് ഉര്‍ഫി അഭിനയരംഗത്തേക്ക് എത്തുന്നത്. ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു.

Content Highlights: model and actress urfi javed birthday celebration goes viral


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented