മാനസാ വാരണാസി | Photo: nstagram.com|manasa5varanasi
2021 ലെ മിസ് വേൾഡ് മത്സരം താൽക്കാലികമായി മാറ്റിവച്ചു. മത്സരാർഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും ക്രൂവിന്റെയും ആരോഗ്യവും സുരക്ഷിതത്വവും കണക്കിലെടുത്താണ് നടപടി എന്ന് അധികൃതർ അറിയിച്ചു. പ്യൂർട്ടോറിക്കോയിൽ ഡിസംബർ പതിനാറിനാണ് മത്സരം നടക്കേണ്ടിയിരുന്നത്.
അടുത്ത 90 ദിവസത്തിനുള്ളിൽ മത്സരം പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മത്സരാർഥികളും ക്രൂവും ഉൾപ്പെടെ പതിനേഴോളം പേർ കോവിഡ് പോസിറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് മത്സരം പുതുക്കി നിശ്ചയിക്കാൻ തീരുമാനമായത്. എഴുപതാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 2020ലെ മിസ് ഇന്ത്യ മാനസാ വാരണാസിയും കോവിഡ് പോസിറ്റീവാണ്.
സംഭവത്തെക്കുറിച്ച് മിസ് വേൾഡ് സംഘടന പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. പോസിറ്റീവ് കേസുകൾ വർധിച്ചതോടെ ആരോഗ്യപ്രവർത്തകരുടെയും വിദഗ്ധരുടെയും നിർദേശം മാനിച്ചാണ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ജമൈക്കയുടെ ടോണി ആൻ സിങ് ആണ് 2019ലെ മിസ് വേൾഡ് കിരീടം സ്വന്തമാക്കിയത്.
Content Highlights: miss world 2021 postponed, contestants including manasa varanasi test Covid-19 positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..