Photo: Screen grabbed from Instagram, michelledee
തന്റെ ലൈംഗിക ആഭിമുഖ്യത്തെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ക്ക് അറുതിവരുത്തിക്കൊണ്ട് ഈ വര്‍ഷത്തെ മിസ് യൂണിവേഴ്‌സ് ഫിലിപ്പീന്‍സ്, മിഷേല്‍ മാര്‍ക്വെസ് ഡീ താന്‍ ബൈസെക്ഷ്വലാണെന്ന് വെളിപ്പെടുത്തിയിരിക്കയാണ്. MEGA മാഗസിനുമായുള്ള ഒരു അഭിമുഖത്തിലാണ് മിഷേല്‍ തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 'എനിക്ക് ഓര്‍മവെച്ച നാള്‍മുതല്‍ ഞാന്‍ ബൈസെക്ഷ്വല്‍ ആണെന്ന് എനിക്കറിയാമായിരുന്നു. സൗന്ദര്യമുള്ളതെന്ന് കരുതുന്ന എല്ലാ വിഭാഗത്തിലെ ആളുകളോടും എനിക്ക് ആകര്‍ഷണം തോന്നാറുണ്ട്.' - തന്റെ അഭിമുഖത്തില്‍ മിഷേല്‍ പറയുന്നു.
തന്റെ ലൈംഗിക ആഭിമുഖ്യത്തിനപ്പുറം തനിക്ക് ലോകത്തിന് നല്‍കാന്‍ ധാരാളമുണ്ടെന്നും മിഷേല്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. മേയ് 13 ന് അവസാനിച്ച ദേശീയ സൗന്ദര്യമത്സരത്തില്‍ തന്റെ ലൈംഗികതയെക്കുറിച്ചു സംസാരിക്കാതിരുന്നത് ഉചിതമായ സമയമാണ് എന്ന് തോന്നാത്തതുകൊണ്ടാണ്. ചെറുപ്പത്തില്‍ ആണ്‍കുട്ടികളെപ്പോലെയുള്ള മിഷേലിന്റെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചതിനുപിന്നാലെയാണ് വെളിപ്പെടുത്തലുമായി അവര്‍ രംഗത്തുവന്നത്.
മത്സര സമയത്ത് പറയുന്നത് എല്ലാവര്‍ക്കും തന്നെപ്പറ്റിയുള്ള അഭിപ്രായം മാറ്റിമറിക്കുന്നതിനു കാരണമായേനെ. മാത്രമല്ല, ഏറ്റവും ഉചിതമായ സമയം എന്ന് തനിക്ക് തോന്നുമ്പോഴാണ് ഇത് പറയാന്‍ തീരുമാനിച്ചിരുന്നത്. ഉറ്റസുഹൃത്തുക്കള്‍ക്കെല്ലാം തന്റെ സെക്ഷ്വല്‍ ഓറിയന്റേഷനെപ്പറ്റി അറിയാമായിരുന്നതിനാല്‍ ഇതിനുമുമ്പ് ഒരിക്കലും സ്വയം വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യം തോന്നിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
12 വയസ്സുള്ളപ്പോഴാണ് ആദ്യമായി ക്വീര്‍ കമ്മ്യൂണിറ്റിയില്‍പെട്ട ഒരാളോട് ആകര്‍ഷണം തോന്നുന്നത്. വളരെ മുമ്പുതന്നെ താന്‍ ക്വീര്‍ കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്നെന്നും മിഷേല്‍ പറഞ്ഞു. പ്രൈഡ് മാര്‍ച്ചുകളിലും മറ്റും പങ്കെടുക്കുമായിരുന്നു. കമ്മ്യൂണിറ്റിയില്‍ തനിക്ക് ധാരാളം ഉറ്റസുഹൃത്തുക്കളുമുണ്ട്. ഇപ്പോഴാണ് താന്‍ ഇക്കാര്യം ഉറക്കെ വിളിച്ചുപറയുന്നത് എന്നുമാത്രം. ഈ വര്‍ഷം സാല്‍വഡോറില്‍ നടക്കാനിരിക്കുന്ന 72ാ മത് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഫിലിപ്പിന്‍സിനെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുകയാണ് മിഷേല്‍.
Content Highlights: miss universe philippines 2023 michelle marquez dee reveals she is bisexual to the world


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..