മേക്കപ്പില്ലാതെ സൗന്ദര്യ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍; മിസ് ഇംഗ്ലണ്ട് വേദിയില്‍ ചരിത്രമെഴുതി മെലീസ


മിസ് ഇംഗ്ലണ്ടിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

മെലീസ റൗഫ്‌ | Photo: Instagram/ Miss England / Melisa Raouf

സൗന്ദര്യമത്സരങ്ങളില്‍ മേക്കപ്പില്ലാതെ പങ്കെടുക്കുന്നത് മത്സാര്‍ഥികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാര്‍ഥി മെലീസ റൗഫ് സൗന്ദര്യ മത്സരത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

'പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്. സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാനും വിഷലിപ്തമായ മാനസികാവസ്ഥ ഇല്ലാതാക്കാനും മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മെലീസ പ്രതികരിച്ചു.

ചെറുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കംഫര്‍ട്ടബ്ള്‍ ആയിരുന്നില്ലെന്നും മെലീസ പറയുന്നു.

'ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്. നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. കാരണം ലാളിത്യമാണ് യഥാര്‍ഥ സൗന്ദര്യം.' മെലീസ വ്യക്തമാക്കുന്നു.

Content Highlights: miss england finalist becomes first ever makeup free contestant in pageants history


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented