'കുട്ടികളുടെ പരിപാലനം സ്ത്രീയുടേത് മാത്രമാകരുത്';ആര്യക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രവുമായി മന്ത്രി


മന്ത്രി വിഎൻ വാസവൻ ആര്യ രാജനും കുഞ്ഞിനുമൊപ്പം | Photo: facebook/ vn vasavan

തൊഴിലിടങ്ങളില്‍ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച് മന്ത്രി വി.എന്‍ വാസവന്‍. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും അമ്മയുമായ ആര്യ രാജനെ കുറിച്ചുള്ള കുറിപ്പാണ് മന്ത്രി പോസ്റ്റ് ചെയ്തത്.

കൈക്കുഞ്ഞുമായി ഉത്തരവാദിത്തങ്ങളിലൂടെ ഓടി നടക്കുന്ന ഈ അമ്മ ഏറ്റുമാനൂരുകാര്‍ക്ക് സുപരിചിത ആയിരിക്കുമെന്ന് മന്ത്രി പോസ്റ്റില്‍ പറയുന്നു. അമ്മയെന്ന നിലയില്‍ കുഞ്ഞിന് ആവശ്യമായ സംരക്ഷണം കൊടുക്കുന്നതിനൊപ്പം തന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ തന്നിലേല്‍പ്പിച്ച ഉത്തരവാദിത്വവും അവര്‍ ഭംഗിയോടെ നിര്‍വഹിക്കുന്നുണ്ടെന്നും മന്ത്രി പോസ്റ്റില്‍ വ്യക്തമാക്കുന്നു.



ആര്യയ്‌ക്കൊപ്പം കുട്ടിക്ക് കൂട്ടായി ഭര്‍ത്താവും ഉണ്ടാകാറുണ്ടെന്നും കുട്ടികളുടെ പരിപാലനം സ്ത്രീകളുടേത് മാത്രമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ആര്യയ്ക്കും കുഞ്ഞിനുമൊപ്പം പൊതുപരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഒമ്പതു മാസം പ്രായമുള്ള സഖി മൈത്രി എന്ന കുഞ്ഞിന്റെ അമ്മയാണ് ആര്യ.

Content Highlights: minister v n vasavan about arya rajan and parenting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented