ലിൻഡ ആൻഡ്രേഡും ഭർത്താവ് റിക്കിയും | Photo: Instagram/ Linda Andrade
സൗന്ദര്യ സംരക്ഷണത്തിനായി പല വഴികള്‍ തേടാറുള്ളവരാണ് നമ്മള്‍. ചിലര്‍ അതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയ്യാറാണ്. ദുബായില്‍ സ്ഥിരതാമസമാക്കിയ ലിന്‍ഡ ആന്‍ഡ്രേഡ് എന്ന യുവതി സൗന്ദര്യ പരിചരണത്തിനായി പ്രതിമാസം ചെലവഴിക്കുന്നത് നാലര ലക്ഷം രൂപയാണ്.
'സൗന്ദര്യത്തിന്റെ നിത്യ കാമുകി' എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. മുടിയുടെ സൗന്ദര്യത്തിനായി 41,000 രൂപ, ചര്‍മ്മ സംരക്ഷത്തിനും മേക്കപ്പിനുമായി 62,000 രൂപ, പേഴ്‌സണല്‍ ട്രെയ്‌നിങ് സെഷനായി 85,600 രൂപ, സ്പാ ചെയ്യാനായി 61,100 രൂപ എന്നിങ്ങനെ ഓരോ വിഭാഗത്തിനും പ്രത്യേകം തുക വകയിരുത്തിയാണ് ലിന്‍ഡ തന്റെ മാസ ബജറ്റ് നിശ്ചയിക്കുന്നത്. ഇതിനെല്ലാം പുറമെ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കുന്നതിനായി 2,44,698 രൂപയാണ് ലിന്‍ഡ ചിലവഴിക്കുന്നത്.ഇതിന്റെയെല്ലാം കൃത്യമായ കണക്കുകള്‍ ടിക് ടോക് വീഡിയോയിലൂടെ ലിന്‍ഡ തന്നെയാണ് പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ഇവര്‍ ഇന്‍സ്റ്റഗ്രാമിലും ടിക്ക് ടോക്കിലും 'ബ്യൂട്ടി ടിപ്‌സ്' പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമര്‍ ലൈഫ്‌സ്റ്റൈലിന്റെ ചിത്രങ്ങളും വീഡിയോകളും ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. ആഡംബര ഡിന്നര്‍ പാര്‍ട്ടികള്‍, ഷോപ്പിങ് മാളിലേക്കുള്ള യാത്രള്‍, റൂഫ്‌ടോപ്പ് ബാറിലെ ഡ്രിങ്ക്‌സ് തുടങ്ങി ആഡംബര ജീവിതമാണ് താന്‍ നയിക്കുന്നതെന്ന് ലിന്‍ഡ പറയുന്നു. നമ്മള്‍ എപ്പോഴും സന്തോഷിക്കണം. സ്വന്തം ശരീരവും സൗന്ദര്യവും നോക്കണം. ജീവിക്കുമ്പോള്‍ ആഡംബരമായി തന്നെ ജീവിക്കണം. അതിനായി ചെലവഴിക്കുന്നത് ന്യായമായ തുകയാണെന്നും 23-കാരി പറയുന്നു.
മെക്‌സിക്കന്‍ മില്ല്യണറായ റിക്കി ആന്‍ഡ്രെയ്ഡാണ് ലിന്‍ഡയുടെ ഭര്‍ത്താവ്. ദ പ്രോഫിറ്റ് സിസ്റ്റം, ഓട്ടോ മാര്‍ക്കറ്റ് മാസ്‌റ്റേഴ്‌സ് എന്നിങ്ങനെ രണ്ടു കമ്പനികളുടെ സ്ഥാപകനാണ് റിക്കി. മൂന്നു ലക്ഷത്തോളം പേര്‍ റിക്കിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നുണ്ട്. ഒരു ലക്ഷം ആളുകളാണ് ലിന്‍ഡയെ ഫോളോ ചെയ്യുന്നത്.
Content Highlights: millionaires wife and beauty lover shares the staggering sum she spends on self care every month
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..