മിഷേൽ പങ്കുവച്ച ചിത്രങ്ങൾ | Photo:@MichelleObama
കുടുംബത്തെക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ളയാളാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭാര്യയും മുൻപ്രഥമ വനിതയുമായ മിഷേൽ ഒബാമ. ഇപ്പോഴിതാ തങ്ങളുടെ സന്തുഷ്ട ദാമ്പത്യത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് മിഷേല്‍ ഒബാമ. ഇരുവരുടെയും മനോഹരമായ ചിത്രങ്ങളോടൊപ്പമാണ് കുറിപ്പ്.
തങ്ങളുടെ ജീവിതം ഒരിക്കലും 50-50 അനുപാതത്തില്‍ കൃത്യമായി മുന്നോട്ട് പോയതല്ലായിരുന്നു. ഒരാള്‍ക്ക് എപ്പോഴും തന്റെ പങ്ക് കൂടുതല്‍ കൂട്ടിച്ചേര്‍ക്കേണ്ടി വന്നിട്ടുണ്ട്. പരസ്പരം പ്രതിരോധം തീര്‍ക്കാതെ സത്യസന്ധമായി കേള്‍ക്കേണ്ടത് അനിവാര്യതയാണ്. എന്നാല്‍ മാത്രമേ ജിവിതത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂവെന്നും മിഷേല്‍ കുറിക്കുന്നു.
പല നാടുകളിലും സ്ഥലങ്ങളിലും നിൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ തന്റെ യഥാർത്ഥ വീട് തന്റെ കുടുംബമാണെന്നും മനസ്സ് ബറാക്കിനൊപ്പമാണെന്നും മിഷേൽ കുറിക്കുന്നു.
നാം ഒരു കാര്യവും പങ്കാളിയുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. മറിച്ച് സത്യസന്ധതയും പരസ്പരം കേള്‍ക്കാന്‍ തയ്യാറാകുന്ന മനസ്സുമാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാഷാ, മലിയ എന്നീ പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ബരാക്കും മിഷേലും. 2.8 മില്ല്യണ്‍ ലൈക്കുകളാണ് മിഷേലിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. സന്തുഷ്ടമായ കുടുംബത്തിന്റെ കൃത്യമായ ഉദാഹരണമാണ് ഇരുവരുമെന്നും ആളുകള്‍ പ്രതികരിച്ചു.
Content Highlights: Michelle Obama shares secret to happy married life with candid photos of her and Barack Obama
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..