
ഇതിഹാസ കാവ്യത്തില്‍ നിന്നും അഹല്യയെ യഥാര്‍ഥ ലോകത്തെത്തിച്ചുകൊണ്ടുളള ഈ നൃത്താവിഷ്കാരത്തിന് സംഗീതമൊരുക്കിയിരിക്കുന്നതും ദേവിക തന്നെയാണ്.
കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമ്പൂര്‍ണ ഡാന്‍സ് ക്രിയേഷന്‍സിന് വേണ്ടി ഒരുക്കിയ ഈ നൃത്താവിഷ്കാരം മെയ് പത്തിന് ഷാലെ ഡോട്ട് കോമിലൂടെ അവതരിപ്പിക്കും. കൊറോണ ബാധിച്ച് ഏകാന്തതയില്‍ കഴിഞ്ഞ നാളുകളില്‍ നിന്നുളള പ്രചോദനമുള്‍ക്കൊണ്ടാണ് നര്‍ത്തകി അഹല്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
തികച്ചും പരീക്ഷണാത്മകമെന്ന് പറയുന്ന ഈ നൃത്താവിഷ്കാരത്തില്‍ അഹല്യക്ക് മറ്റൊരുവ്യാഖ്യാനം നല്‍കുന്നതിലോ, ഒരു പുതിയ കാഴ്ചപ്പാട് ഉണ്ടാക്കുന്നതിനോ അല്ല താന്‍ ശ്രദ്ധ നല്‍കിയിരിക്കുന്നതെന്ന് ദേവിക പറയുന്നു. മറിച്ച്, മോഹിനിയാട്ടമെന്ന കലാരൂപത്തിലേക്കും അത് ചിട്ടപ്പെടുത്തുന്നതിനുമായിരുന്നു പ്രാമുഖ്യം.
പ്രമുഖ ഛായാഗ്രാഹകനായ മധു അമ്പാട്ടാണ് മുപ്പത് മുനിട്ട് ദൈര്‍ഘ്യമുളള 'അഹല്യ' ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. തന്റെ പരിശീലന വീഡിയോ മേതില്‍ ദേവിക യുട്യൂബില്‍ പങ്കുവെച്ചിരുന്നു.
മേതില്‍ ദേവികയ്ക്ക് പുറമേ ഇന്ത്യയില്‍ നിന്നുളള പ്രമുഖ നര്‍ത്തകിമാരായ രമ വൈദ്യനാഥന്, ബിജായ്നി സത്പതി, അദിതി മംഗല്‍ദാസ് എന്നിവരും തങ്ങളുടെ നൃത്താവിഷ്കാരം അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Methil Devika announces her new project 'Ahalya'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..