കുഞ്ഞിനെയെടുത്ത് റിപ്പോർട്ടിങ് നടത്തുന്ന റെബേക്ക | Photo: Twitter(Screen Grab)
സി.ബി.എസ്. 58 ന്യൂസിന്റെ കാലാവസ്ഥാ റിപ്പോര്‍ട്ടിങ്ങിനിടെ ഒരു കുഞ്ഞ് അതിഥി ഉണ്ടായിരുന്നു കഴിഞ്ഞദിവസം. മൂന്നുമാസം പ്രായമുള്ള പെണ്‍കുട്ടി. കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തുന്ന മെറ്റീരിയോറോളജിസ്റ്റായ അമ്മയ്‌ക്കൊപ്പമാണ് അവള്‍ ടി.വിയില്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞിനെ കൈയ്യിലേന്തിയാണ് അമ്മ റെബേക്ക ഷുല്‍ഡ് കാലാവസ്ഥാ റിപ്പോര്‍ട്ടിങ് നടത്തിയത്.
കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് റെബേക്ക വര്‍ക്ക് ഫ്രം ഹോമില്‍ ആയിരുന്നു. ടി.വി. റിപ്പോര്‍ട്ടിങ് തുടങ്ങുന്നതിന് തൊട്ട് മുമ്പ് റെബേക്കയുടെ കുഞ്ഞ് ഉറക്കമുണരുകയായിരുന്നു. തുടര്‍ന്ന് 13 ആഴ്ചമാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളില്‍ എടുത്ത് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നുവെന്ന് റെബേക്ക വിശദീകരിച്ചു. അമ്മയുടെ കൈകളില്‍ റിപ്പോര്‍ട്ടിങ് തടസ്സപ്പെടുത്താതിരിക്കുന്ന കുഞ്ഞിന്റെ വീഡിയോ വളരെ വേഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കുട്ടിയെ കൈയില്‍ എടുത്ത് വന്നപ്പോള്‍ നിങ്ങളുടെ കുട്ടിയും കൂടെയുണ്ടോ എന്ന് പ്രോഗ്രാം പ്രൊഡ്യൂസര്‍ ചോദിച്ചു. എന്നാല്‍, അവള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കുകയില്ലെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം, ഏറെ നേരത്തെ ഉറക്കം കഴിഞ്ഞാണ് അവള്‍ എണീറ്റത്. അതിനാല്‍ അവള്‍ സന്തോഷവതിയായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് പ്രോഡ്യൂസറോട് തീര്‍ച്ചയായും അവള്‍ എന്റെ ഒപ്പമുണ്ടാകുമെന്ന് പറഞ്ഞു-റെബേക്ക യാഹൂ ന്യൂസിനോട് വിശദീകരിച്ചു.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയിലൂടെ ആയിരക്കണക്കിന് പേരാണ് റെബേക്കയുടെയും കുഞ്ഞിന്റെയും വീഡിയോ കണ്ടത്.
ഒട്ടേറെപ്പേര്‍ കുഞ്ഞിനെയുമെടുത്ത് ജോലി ചെയ്ത റെബേക്കയെ അഭിനന്ദിച്ചു. ജോലിക്കാരിയായ അമ്മയുടെ ശരിയായ നിര്‍വചനമാണ് റെബേക്ക എന്നും അഭിനന്ദനങ്ങള്‍ എന്നും വീഡിയോയ്ക്ക് ഒരാള്‍ കമന്റ് നല്‍കി.
തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ച് റെബേക്കയും ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.
തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് തന്റെ നീക്കം പ്രചോദനകരമാകട്ടെയെന്ന് അവര്‍ പ്രതീക്ഷപ്രകടിപ്പിച്ചു. ഞാന്‍ ചെയ്ത കാര്യത്തിന് ഇത്രത്തോളം ആഴമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നുവെന്ന് റെബേക്ക പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Content highlights: meteorologist mom goes viral for holding her baby on air inspiring viral video


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..