Representative Image | Photo: Gettyimages.in
ബ്രസീൽ: പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ച് ബ്രസീലിൽ നിന്നുള്ള ഒരു വസ്ത്രസ്ഥാപനം. സ്ത്രീകളുടെ വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലാണ് പുരുഷന്മാർക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ തൊഴിലാളികളായ സ്ത്രീകളെ ശല്യം ചെയ്യുന്നു എന്നു കാണിച്ചാണ് തീരുമാനം.
മോഡലും സംരംഭകയുമായ ആൻഡ്രിയാ കോസ്റ്റ ആണ് തന്റെ വസ്ത്രസ്ഥാപനത്തിന് മുമ്പിൽ പുരുഷന്മാർക്ക് പ്രവേശനമില്ല എന്ന ബോർഡ് തൂക്കിയത്. സാവോപോളോയിലെ സാവോ ജോസ് ഡോസ് കാംപോസിലെ ഷോപ്പിങ് മാളിലാണ് ആൻഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.
സ്ത്രീകളുടെ സ്വകാര്യത മാനിക്കൂ എന്നും സ്റ്റോറിനു പുറത്തെ ബെഞ്ചിൽ കാത്തിരിക്കൂ എന്നും ബോർഡിൽ കുറിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്കാർക്കും ഉപഭോക്താക്കൾക്കും നേരെ കടയിലെത്തുന്ന പുരുഷന്മാരിൽ പലരും അനാവശ്യ കമന്റുകളും നോട്ടങ്ങളുമായി എത്തിയതോടെയാണ് നടപടിയെന്ന് ആൻഡ്രിയ പറയുന്നു.
കടയിലെത്തുന്ന തൊണ്ണൂറ്റിയൊമ്പതു ശതമാനം പുരുഷന്മാരും മോശമായാണ് പെരുമാറുന്നത്. അതുകൊണ്ടാണ് അവർക്ക് പ്രവേശനം തന്നെ നിഷേധിക്കാൻ തീരുമാനിച്ചത്. - ആൻഡ്രിയ പറഞ്ഞു.
ഡ്രസ്സിങ് റൂമുകളിലും സ്ഥാപനത്തിനുള്ളിലെ ചെറിയ സ്റ്റുഡിയോയിൽ ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെയുമൊക്കെ സ്ത്രീകൾക്കു നേരെയുളള കമന്റുകൾ അതിരുവിടുന്നത് നോക്കിനിൽക്കാനാവില്ലെന്ന് പറയുകയാണ് ആൻഡ്രിയ.
എന്നാൽ ബോർഡ് സ്ഥാപിച്ചതോടെ തനിക്കുനേരെ സമൂഹമാധ്യമത്തിൽ ഭീഷണികളും മോശം കമന്റുകളും ഉയരുകയാണെന്ന് ആൻഡ്രിയ പറയുന്നു. പുരുഷന്മാരുടെ ശല്യമില്ലാതെ വസ്ത്രങ്ങൾ പരീക്ഷിക്കാനും ജോലി ചെയ്യാനും മറ്റും പറ്റിയ അന്തരീക്ഷമാണ് താനുൾപ്പെടെയുള്ള എല്ലാ സ്ത്രീകളുടെയും സ്വപ്നമെന്നും അവർ പറഞ്ഞു.
Content Highlights: Men are banned from this women’s clothing store in Brazil
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..