'വേര്‍പിരിഞ്ഞതിന്റെ വേദനയില്‍ കരയുന്നതിനിടേയാകും ബില്‍ ഗേറ്റ്‌സുമായുള്ള വീഡിയോ കോണ്‍ഫെറന്‍സ്'


മെലിൻഡ ഗേറ്റ്‌സും ബിൽ ഗേറ്റ്‌സും | Photo: AFP

27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ വര്‍ഷം മെയിലാണ് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞത്. ദമ്പതികള്‍ എന്ന നിലയില്‍ ഒരുമിച്ച് ജീവിതം കൊണ്ടുപോകാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നതെന്നും ബില്‍-മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇരുവരും അറിയിച്ചിരുന്നു.

വിവാഹമോചനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കടന്നുപോയ പ്രതിസന്ധി കാലഘട്ടത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മെലിന്‍ഡ. അതികഠിനമായ വേദനയിലൂടേയാണ് കടന്നുപോയതെന്ന് അവര്‍ ഫോര്‍ച്യൂണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.'ആ വിവാഹ ബന്ധത്തില്‍ തുടരാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. അന്ന് കോവിഡിനെ തുടര്‍ന്ന് എല്ലാവരും അകലം പാലിക്കുന്ന സമയമായിരുന്നു. അത് എനിക്ക് ഒരു തരത്തില്‍ അനുഗ്രഹമായി. വളരേയധികം സ്വകാര്യത ആവശ്യമുള്ള സമയമായിരുന്നു അത്. എനിക്ക് എന്താണോ ചെയ്യാനുണ്ടായിരുന്നത് അതെല്ലാം ചെയ്യാനുള്ള സമയം നല്‍കി. കഠിനമായ വേദനയിലൂടേയാണ് അന്ന് കടന്നുപോയത്. അത് വിവരിക്കാനാകില്ല.

വിവാഹമോചനത്തിന് ശേഷവും അതേ വ്യക്തിയുമായി എനിക്ക് എല്ലാ ദിവസവും സംസാരിക്കേണ്ടിവന്നു. അപ്പോഴെല്ലാം തളരാതെ എന്റെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്ക് കഴിഞ്ഞു. ചില ദിവസങ്ങള്‍ രാവിലെ ഒമ്പതു മണിക്കൊക്കെ ഞാന്‍ കരഞ്ഞിരിക്കുകയായിരിക്കും. വിവാഹമോചനത്തിന്റെ വേദനയില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാതെയാണ് ആ കരഞ്ഞുള്ള ഇരിപ്പ്. അതിനിടയില്‍ പത്ത് മണിക്ക് ബില്‍ ഗേറ്റ്‌സുമായി ഞങ്ങളുടെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വീഡിയോ കോണ്‍ഫെറന്‍സ് ഉണ്ടാകും. ആ സമയത്ത് ഞാന്‍ എഴുന്നേറ്റ് മുഖമെല്ലാം കഴുകി കമ്പ്യൂട്ടറിന് മുന്നില്‍ വന്നിരിക്കും. എന്റെ മികച്ച പ്രകടനം തന്നെ ഞാന്‍ പുറത്തെടുക്കും.' മെലിന്‍ഡ അഭിമുഖത്തില്‍ പറയുന്നു.

നേരത്തെ സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ബില്‍ ഗേറ്റ്‌സും വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്നിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും നാടകീയത നിറഞ്ഞ കാലമായിരുന്നെന്നും ഏറ്റവും സങ്കടം നിറഞ്ഞ കാര്യം തന്റെ മക്കള്‍ തന്നെ വിട്ടുപോയത് ആയിരുന്നെന്നും ബില്‍ ഗേറ്റ്‌സ് വെളിപ്പെടുത്തിയിരുന്നു. മെലിന്‍ഡ പോയതിന് ശേഷം ഒട്ടും മാറ്റം സംഭവിച്ചിട്ടില്ലെന്നും മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബില്‍ ഗേറ്റ്‌സ് വ്യക്തമാക്കിയിരുന്നു.

Content Highlights: melinda gates on divorce with ex husband bill gates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented