ജന്മദിനത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 95 ലക്ഷം രൂപ നല്‍കി മേഗനും ഹാരി രാജകുമാരനും


ജന്മദിനം ആഘോഷിക്കാന്‍ ഇതിലും നല്ലൊരു വഴിയില്ല, സംഭാവനകള്‍ തന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്'

മേഗൻ മർക്കൽ, ഹാരി രാജകുമാരൻ | Photo: AFP

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാംഫെഡ് ചാരിറ്റി എന്ന കാമ്പയിനിൽ 130,000 യു.എസ് ഡോളര്‍ (Rs 95,70,099 95) നല്‍കിയിരിക്കുകയാണ് മേഗന്‍ മര്‍ക്കലും ഹാരി രാജകുമാരനും. സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്ന അര്‍ഹരായ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് ഈ തുക. ഹാരി രാജകുമാരന്റെ 36-ാം പിറന്നാളിനാണ് ഇരുവരും ഈ പ്രഖ്യാപനം നടത്തിയത്.

കാമ്പയിൻ ഫോര്‍ ഫീമെയില്‍ എജ്യൂക്കേഷന്‍ എന്ന കാംഫെഡ് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സിംബാബ്​വെ, സാംബിയ, ടാന്‍സാനിയ, മലാവി എന്നീ രാജ്യങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

സെപ്റ്റംബര്‍ 15 നായിരുന്നു രാജകുമാരന്റെ ജന്മദിനം. ഇവരുടെ ഫാന്‍സ് സംഘടനയായ സസക്‌സ് സ്‌ക്വാഡും ഇതിലേയ്ക്ക് തുക സംഭാവന ചെയ്തിട്ടുണ്ട്. 'ജന്മദിനം ആഘോഷിക്കാന്‍ ഇതിലും നല്ലൊരു വഴിയില്ല, സംഭാവനകള്‍ തന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്' മേഗന്‍ മര്‍ക്കല്‍ ഇന്‍ഡിപെന്‍ഡന്റ് ന്യൂസിനോട് പറഞ്ഞു.

'ഹാരിയുടെയും മേഗന്റെയും ആരാധകരാകുക എന്നാല്‍ ആഘോഷങ്ങളെല്ലാം അര്‍ത്ഥവത്താക്കുക എന്നുകൂടിയാണ്. വലിയൊരു പ്രചോദനമാണത്. ഞങ്ങള്‍ അവര്‍ക്കൊപ്പം സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും മുന്നില്‍നില്‍ക്കും. ' കാംഫെഡ് അവരുടെ ഓഫീഷ്യല്‍ വെബ്‌സൈറ്റില്‍ കുറച്ചത് ഇങ്ങനെ.

Content Highlights: Meghan-Harry donate more than 95 lakh to female education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented