ഞാന്‍ ബര്‍ഗര്‍ തിന്നുന്നതുകണ്ട് ചിലര്‍ പറഞ്ഞു 'നീ ചീരുവിനെ മറന്നുവല്ലേ എന്ന്'; മേഘ്‌ന പറയുന്നു


ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന് മേഘ്‌ന പറയുന്നു

മേഘ്‌നാ രാജ് ചിരഞ്ജീവി സർജയ്ക്കും കുഞ്ഞിനുമൊപ്പം | Photo: Instagram/ Meghana Raj

തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ചാണ് നടന്‍ ചിരഞ്ജീവി സര്‍ജ വിട പറഞ്ഞത്. 2020 ജൂണ്‍ ഏഴിന് ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അന്ന് നാല് മാസം ഗര്‍ഭിണിയായിരുന്ന ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്‌നാ രാജിന് ആ വിയോഗം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ അവര്‍ കടന്നുപോയി.

ഒടുവില്‍ 2020 ഒക്ടോബര്‍ 22-ന് മേഘ്‌ന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അവന് റയാന്‍ രാജ് സര്‍ജ എന്നു പേരു നല്‍കി. കുഞ്ഞിന്റെ ചിരിയും കളിയുമെല്ലാം മേഘ്‌നയെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. ചീരുവിനെ കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരുമായി പങ്കുവെച്ചു. മകന്റെ മനോഹരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. പതുക്കെ മോഡലിങ് ചെയ്യാന്‍ തുടങ്ങി. റിയാലിറ്റി ഷോയുടെ ജഡ്ജായും സില്‍വര്‍ സ്‌ക്രീനിലെത്തി.

ഇതിനിടയിലും അവര്‍ പലരില്‍ നിന്നും പല തരത്തിലുള്ള കുത്തുവാക്കുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോള്‍ അതേകുറിച്ചെല്ലാം തുറന്നുപറയുകയാണ് മേഘ്‌ന. 'ബോളിവുഡ് ബബ്ള്‍' എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌ന ഇക്കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചത്.

ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്ന മോശം പ്രതികരണങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്ന് മേഘ്‌ന പറയുന്നു. ചീരുവിന്റെ അപ്രതീക്ഷിത വിയോഗം തന്നെ തകര്‍ത്തുകളഞ്ഞെന്നും അതില്‍ നിന്ന് ഏറെ സമയമെടുത്താണ് കര കയറിയതെന്നും അവര്‍ വ്യക്തമാക്കുന്നു.

ഭര്‍ത്താവിന്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിക്കുകയോ നല്ലൊരു വസ്ത്രം ധരിക്കുകയോ ചെയ്താല്‍ പോലും വിമര്‍ശനങ്ങള്‍ വന്നിരുന്നുവെന്നും മേഘ്‌ന പറയുന്നു. 'ഈ അടുത്തായി ഞാന്‍ ബര്‍ഗര്‍ കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് ആലേചിക്കാതെ പെട്ടെന്ന് പോസ്റ്റ് ചെയ്തതാണ് അത്. ഞാനിങ്ങനെ ആസ്വദിച്ച് കഴിച്ചോണ്ടിരിക്കുകയായിരുന്നു. ഇതിന് താഴെ വന്ന് ചിലര്‍ 'ഓ, നിങ്ങള്‍ ചിരുവിനെ മറന്നുവല്ലേ' എന്നെല്ലാം ചോദിച്ചു. എനിക്കത് അവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലല്ലോ. അത് എന്റെ ഏറ്റവും സ്വകാര്യമായ കാര്യമല്ലേ. ചീരുവിനോട് എനിക്ക് എത്രത്തോളം സ്‌ഹേനമുണ്ടെന്നത് അവരെ അറിയിക്കേണ്ട കാര്യമില്ല'- മേഘ്‌ന പറയുന്നു.

വീണ്ടുമൊരു വിവാഹം എന്നതിനെ കുറിച്ചും മേഘ്‌ന അഭിമുഖത്തില്‍ പറയുന്നുണ്ട്. അങ്ങനെയൊരു കാര്യം താന്‍ ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും ഓരോ നിമിഷത്തിലും ജീവിക്കാനാണ് ചീരു പഠിപ്പിച്ചതെന്നും അതുകൊണ്ട് നാളെയെക്കുറിച്ച് താന്‍ വേവലാതിപ്പെടാറില്ലെന്നും അവര്‍ പറയുന്നു.

'എന്നാല്‍ സമൂഹത്തിന്റെ മാനസികാവസ്ഥ അങ്ങനെയല്ല. ചിലര്‍ എന്നോട് വീണ്ടും വിവാഹം ചെയ്യാന്‍ ഉപദേശിക്കും. എന്നാല്‍ മറ്റു ചിലര്‍ പറയും നീ നിന്റെ കുഞ്ഞുമൊത്തുള്ള ജീവിതത്തില്‍ സന്തോഷവതിയാണെന്ന് ഞങ്ങള്‍ക്കറിയാം എന്ന്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളില്‍ മാത്രമാണ് ഞാന്‍ മുന്നോട്ടുപോകുന്നത്.' മേഘ്‌ന വ്യക്തമാക്കുന്നു.


Content Highlights: meghana raj shares about how she survived after husbands death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented