മേഘ്‌നാ രാജ് മകൻ റയാനൊപ്പം | Photo: instagram/ meghana raj
മകന്‍ റയാന്‍ രാജ് സര്‍ജയ്‌ക്കൊപ്പമുള്ള മനോഹരമായ വീഡിയോ പങ്കുവെച്ച് നടി മേഘ്‌നാ രാജ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് മകനൊപ്പം സമയം ചിലവഴിച്ചതിന്റെ വീഡിയോ താരം പോസ്റ്റ് ചെയ്തത്.
വീഡിയോയില്‍ മകനെ 'അമ്മ' എന്നു പറയാന്‍ പഠിപ്പിക്കുകയാണ് മേഘ്‌ന. മൂന്നു തവണ അമ്മ എന്നു പറഞ്ഞശേഷം അവസാന ശ്രമത്തില്‍ 'അപ്പ' എന്നാണ് റയാന്‍ പറയുന്നത്. ഒരിത്തിരി നേരം ആലോചിച്ചതിന് ശേഷമായിരുന്നു റയാന്‍ 'അപ്പ' എന്നു ഉച്ചരിച്ചത്. ഇതോടെ മേഘ്‌ന പരിഭവിക്കുന്നതും വീഡിയോയില്‍ കാണാം.
2020 ഒക്ടോബര്‍ 22നാണ് മേഘ്‌നയ്ക്കും ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയ്ക്കും കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിക്കുന്നതിന് അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അകാല വിയോഗം. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018-ലാണ് ഇരുവരും വിവാഹിതരായത്.
കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്‌ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവിന്റെ വിയോഗത്തിലും തളരാതെ പിടിച്ചുനിന്നത് കുടുംബത്തിന്റെയും ആരാധകരുടെയും പിന്തുണ കൊണ്ടാണെന്നും കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നല്‍കിയെന്നും മേഘ്‌ന പറഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..