സ്ത്രീക്ക് നേരെ വാട്ടർ ബോട്ടിൽ നീട്ടുന്ന മേഗൻ മെർക്കൽ | Photo: instagram/ meghan markle
ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളമുറക്കാരന്‍ ഹാരി രാജകുമാരനെ വിവാഹം ചെയ്തതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് അമേരിക്കന്‍ നടിയായിരുന്ന മേഗന്‍ മെര്‍ക്കല്‍. വിവാഹം മുതല്‍ വിവാദത്തില്‍ വീണ മേഗന്‍ ബക്കിങാം കൊട്ടാരത്തിനുള്ളില്‍ നേരിട്ട മാനസികപീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
ഓപ്ര വിന്‍ഫിക്ക് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുകയും ചെയ്തു. വംശീയാധിക്ഷേപം നേരിട്ടെന്നും ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്നും മേഗന്‍ തുറന്നുപറഞ്ഞിരുന്നു. ബക്കിങാം കൊട്ടാരം വിട്ട മേഗനും ഹാരിയും മക്കളായ ആര്‍ച്ചിക്കും ലിലിബെറ്റിനുമൊപ്പം കാലിഫോര്‍ണിയയിലെ മോന്റെസിറ്റോ നഗരത്തിലാണ് ഇപ്പോള്‍ താമസിക്കുന്നത്.
കഴിഞ്ഞ ജൂലൈ പതിനെട്ടിന് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച നെല്‍സണ്‍ മണ്ടേല ഇന്റര്‍നാഷണല്‍ ഡേ പരിപാടിയില്‍ മേഗനും ഹാരിയും പങ്കെടുത്തിരുന്നു. ഇതിലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ പിന്‍സീറ്റിലിരിക്കുന്ന സ്ത്രീക്ക് വെള്ളം നല്‍കുന്ന മേഗനാണ് വീഡിയോയിലുള്ളത്. ഈ സ്ത്രീ ചുമച്ച് ബുദ്ധിമുട്ട് അനുഭവിച്ചപ്പോള്‍ വെള്ളം വേണോ എന്ന് മേഗന്‍ ചോദിക്കുകയായിരുന്നു. അവര്‍ തലയാട്ടിയപ്പോള്‍ ബാഗില്‍ നിന്ന് വാട്ടര്‍ ബോട്ടിലെടുത്ത് അവര്‍ക്കുനേരെ നീട്ടുന്നതാണ് വീഡിയോയിലുള്ളത്.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷനേരത്തിനുള്ളില്‍ പ്രചരിച്ചു. ദയയുടെ രാജകുമാരി ഇവരാണെന്നും ഇവരെ എങ്ങനെ സ്‌നേഹിക്കാതിരിക്കാന്‍ കഴിയുമെന്നും ആളുകള്‍ പ്രതികരിച്ചു. നിരവധി പേര്‍ മേഗനോടുള്ള സ്‌നേഹം പങ്കുവെച്ചു.
Content Highlights: meghan markle wins praise for giving water bottle to coughing woman at un
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..