സഹായി രാധയോടൊപ്പം മീരാ ജാസ്മിൻ | Photo: instagram/ meera jasmine
ഒരിടവേളക്ക് ശേഷം സിനിമയില്‍ മടങ്ങിയെത്തിയ നടിയാണ് മീരാ ജാസ്മിന്. സത്യന് അന്തിക്കാട് ചിത്രം 'മകളി'ല്‍ ജയറാമിന്റെ നായികയായാണ് മീര തിരിച്ചെത്തിയത്. ഇതിനോടൊപ്പം താരം ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങുകയും ചെയ്തു.
വിദേശരാജ്യങ്ങള്‍ സന്ദര്ശിക്കുമ്പോഴെടുത്ത ചിത്രങ്ങളും ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. മുന്‍കാലത്ത് അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട ഓര്‍മകളും താരം പോസ്റ്റ് ചെയ്യാറുണ്ട്.
ഇത്തവണ തന്റെ സഹായി രാധയോടൊപ്പമുള്ള ചിത്രങ്ങളാണ് മീര പങ്കുവെച്ചത്. 'എന്റെ ലഞ്ച് ഡേറ്റ് നിങ്ങളുടേതിനേക്കാള്‍ മനോഹരമാണ്. സ്നേഹത്തിന്റേയും ഊഷ്മളതയുടേയും അനുകമ്പയുടേയും നിസ്വാര്‍ത്ഥതയുടേയും ആള്‍രൂപമായ രാധയെ പരിചയപ്പെടൂ' എന്ന കുറിപ്പോടെ രാധയെ ചേര്‍ത്തുപിടിക്കുന്ന ചിത്രങ്ങളാണ് മീര പങ്കുവെച്ചത്.
വര്‍ഷങ്ങളായി മീരയോടൊപ്പം രാധയുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെ നിരവധി ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. മീരയെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും കാരണം ഇതൊക്കെയാണ് എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
കഴിഞ്ഞ ദിവസം സ്കൂള്‍കാല ഓര്‍മകള്‍ പങ്കുവെച്ചുള്ള ചിത്രങ്ങളും മീര പോസ്റ്റ് ചെയ്തിരുന്നു. തിരുവല്ല മാര്‍ത്തോമാ റസിഡന്‍ഷ്യല്‍ സ്കൂളിലെ കൂട്ടുകാരികള്‍ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു ഇവ. സ്കൂളിന്റെ മുന്നില്‍ നിന്നെടുത്ത ഫോട്ടോയും കൂട്ടുകാരികള്‍ക്കൊപ്പം കൂള്‍ ഡ്രിങ്ക് കുടിക്കുന്ന ചിത്രവുമാണ് മീര പോസ്റ്റ് ചെയ്തത്. ജാസൂവിന്റെ വെള്ളിയാഴ്ചകള്‍ ഇങ്ങനെയാണ് എന്നും താരം കുറിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..