മീനയും വിദ്യാസാഗറും | Photo: instagram/ meena
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗവാര്‍ത്തയുടെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ സിനിമാലോകം. ശ്വാസകോശത്തിലെ അണുബാധ കാരണം ദിവസങ്ങളോളം ആശുപത്രിയിലായിരുന്നു വിദ്യാസാഗര്‍. കോവിഡ് കൂടി ബാധിച്ചതോടെ രോഗം മൂര്‍ച്ഛിച്ചു.
2009 ജൂലൈ 12-നായിരുന്നു മീനയുടേയും വിദ്യാ സാഗറിന്റേയും വിവാഹം. 13-ാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് വിദ്യാസാഗറിനെ മരണം കവര്‍ന്നത്. ഇതിന് പിന്നാലെ വിദ്യാസാഗറിനെ കുറിച്ചുള്ള മീനയുടെ പഴയ കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയാണ് ആരാധകര്‍. ഇരുവരുടേയും സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റുകള്‍.
കഴിഞ്ഞ വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായൊരു കുറിപ്പ് മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 'എന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ലിനെപ്പോലെ കടന്നു വന്നയാളാണ് നിങ്ങള്‍. അതോടു കൂടി ജീവിതം മനോഹരമായി. നമ്മള് രണ്ടുപേരും ഒരുമിച്ചുള്ള ജീവിതം വളരെ മികച്ചതും എനിക്കേറെ പ്രിയപ്പെട്ടതുമാണ്. എന്റെ ചുണ്ടിലെ പുഞ്ചിരിക്ക് കാരണം നിങ്ങളാണ്. എന്നും അതങ്ങനെ തന്നെയായിരിക്കും.' വിവാഹ സത്കാരത്തില്‍ നിന്നുള്ള ചിത്രത്തോടൊപ്പം മീന അന്ന് കുറിച്ചു.
തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കാലത്താണ് മീന വിവാഹജീവിതത്തിലേക്ക് കടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി ചെന്നൈയിലും ബാംഗ്ലൂരിലും പ്രത്യേക വിരുന്നുകളും സംഘടിപ്പിച്ചിരുന്നു. ഇരുവര്‍ക്കും നൈനിക എന്നു പേരുള്ള ഒരു മകളുണ്ട്. വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെ നൈനികയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..