ടാറ്റൂ സ്റ്റൂഡിയോയിലെ ലൈംഗിക അതിക്രമം; പലതും നേരിട്ട് കണ്ടിട്ടുള്ളതായി മുൻ സഹപ്രവർത്തകൻ


ശ്രീമതി ഭട്ട്, (sreemathybhat@mpp.co.in)

3 min read
Read later
Print
Share

ഒരു കസ്റ്റമർ വന്നാൽ, അതിപ്പോൾ ഒരു കപ്പിൾ ആണെങ്കിൽ കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകൾക്കാണെങ്കിൽ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും. കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോർ ലോക്ക് ചെയ്യും.

Representative Image | Photo: Gettyimages.in

കൊച്ചിയിൽ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് പലരോടും മോശമായി പെരുമാറുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും സ്റ്റുഡിയോയിൽ വരുന്ന പലർക്കും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മുൻ സഹപ്രവർത്തകൻ.

"ഞാൻ അനിമേഷൻ ഇൻഡസ്ട്രിയിൽ നിന്നാണ് വരുന്നത്. സുജീഷിന്റെ കൂടെ ഒരു ഒന്നര വർഷം ഒക്കെയേ നിന്നിട്ടുള്ളൂ. ഈ ഫീൽഡിലുള്ള ഒത്തിരി ആർട്ടിസ്റ്റുകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ ആർട്ടിനെ പ്രസന്റ് ചെയ്യുന്നത് മറ്റൊരു രീതിയിലാണ് ഞാൻ കണ്ടത്. എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ അല്ല പലപ്പോഴും അവിടെ നടന്നിട്ടുള്ളത്.

"ഒരു കസ്റ്റമർ വന്നാൽ, അതിപ്പോൾ ഒരു കപ്പിൾ ആണെങ്കിൽ കൂടി, ടാറ്റൂ ചെയ്യേണ്ടത് സ്ത്രീകൾക്കാണെങ്കിൽ അവരെ മാത്രം അകത്തേക്ക് കൂട്ടികൊണ്ട് പോകും. കൂടെ വന്ന ആളെ പുറത്തിരുത്തി, കാബിന്റെ ഡോർ ലോക്ക് ചെയ്യും. ചെയ്യേണ്ട മിനിമൽ ടാറ്റൂ ആണെങ്കിലും 2-3 മണിക്കൂർ വരെയൊക്കെ എടുത്തിട്ടാണ് തീർക്കുക. സത്യത്തിൽ അത്രയും സമയം ഒരു മിനിമൽ ടാറ്റുവിന് ആവശ്യമില്ല. ഒരു 15kടെയും 20kടെയും ഒക്കെ വർക്ക് ചെറിയ സമയം കൊണ്ട് തീർക്കുന്ന വ്യക്തി ഒരു മിനിമൽ വർക്കിന് ഇത്രയും സമയം എന്തുകൊണ്ട് എടുക്കുന്നുവെന്ന് ഞങ്ങൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതെല്ലാം അവിടെ കയറിയ കാലത്താണ്. പിന്നെ പിന്നെയാണ് കാര്യങ്ങൾ മനസിലായി തുടങ്ങിയത്.

"ഒരിക്കൽ സ്റ്റൂഡിയോയിൽ ഒരു സംഭവം ഉണ്ടായി. അന്ന് ഞാൻ ലീവായിരുന്നു അടുത്ത ദിവസം അവിടുത്തെ ബാക്കിയുള്ളവരാണ് കാര്യം എന്നോട് പറഞ്ഞത്. ഒരു പെൺകുട്ടി അവളുടെ ഫാമിലിയെയും കൂട്ടി സ്റ്റൂഡിയോയിൽ വന്നു. അവർ വന്ന ഉടനെ ഇയാളുടെ അടുത്ത് പോയി പേഴ്‌സണലായി സംസാരിക്കണമെന്ന് പറഞ്ഞു. പുള്ളി അവരെയും കൂട്ടി അകത്ത് കാബിനിലേക്ക് പോയി. ആ ഫാമിലി ഡീസന്റ് ആയത് കൊണ്ട് അവിടെ വേറെ സീനൊന്നും ഉണ്ടാക്കിയില്ല. പക്ഷേ അകത്ത് കൂട്ടി പോയി നല രീതിയിൽ പെരുമാറി. മുഖം വിങ്ങി ഇരിക്കുന്നത് കണ്ട് കൂടെയുള്ളവർ ചോദിച്ചപ്പോൾ എന്തോ മിസണ്ടർസ്റ്റാന്റിങ് ആണ്. ആ കുട്ടി വെറുതെ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കുകയാണ് എന്നൊക്കെയാ എല്ലാവരോടും പറഞ്ഞത്.

ഈ വിഷയത്തിൽ ഞാൻ ഉൾപ്പെടെ പലരും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. ഇത് തമാശയല്ല. നല്ല പേരും ഒത്തിരി ബന്ധങ്ങളുമൊക്കെയുണ്ട്. എന്തെങ്കിലും പണി കിട്ടിയാൽ എല്ലാം ഒറ്റ നിമിഷം കൊണ്ട് തീരുമെന്നെല്ലാം. ഒരാളെ അല്ലല്ലോ, ഒരു ഇൻഡസ്ട്രിയെ മുഴുവനായി ബാധിക്കുന്ന കാര്യമല്ലെ. എനിക്ക് അന്നൊക്കെ ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്. അയാൾ വർക്കിനെയും ഇൻഡസ്ട്രിയെയും അത്രയ്ക്കും നശിപ്പിക്കുന്നുണ്ട്.

"പെൺകുട്ടികൾ ടാറ്റു ചെയ്യാൻ വരുമ്പോൾ ഞാൻ പറ്റുന്നപോലെ പറയാറുണ്ട് നിങ്ങൾ ഒറ്റയ്ക്ക് വരരുത്, ഫ്രണ്ട്‌സിനെയോ വീട്ടുകാരെയോ ആരേയെങ്കിലും കൂടെ കൊണ്ട് വരണം. പ്രൈവറ്റ് പാർട്ട്‌സിൽ ടാറ്റൂ ചെയ്യാനാണെങ്കിൽ അവരോട് കൂടെ നിൽക്കാൻ പറയണം, പ്രത്യേകിച്ച് ഇവിടുത്തെ കേസിൽ എന്നെല്ലാം ഞാൻ പറയാറുണ്ട്. അതുവേണ്ട എന്ന് പുള്ളി പറഞ്ഞാലും നിങ്ങൾ നിർബന്ധിക്കണം ഇല്ലെങ്കിൽ ശരിയാവില്ല എന്നും എടുത്ത് പറയും. പക്ഷേ സുജീഷുമായി നല്ല അടുപ്പമുള്ളവരോട് ഒരിക്കൽ പറഞ്ഞിട്ട് അവർ അത് അങ്ങനെ തന്നെ പുള്ളിയോട് പോയി പറഞ്ഞു. ഇവിടുത്തെ സ്റ്റാഫ് ഞങ്ങളോട് ഈ രീതിയിൽ പറഞ്ഞു എന്നൊക്കെ. അതിന്റെ പേരിൽ ചെറിയ സംസാരവും വഴക്കും ഉണ്ടായിട്ടാണ് ഞാൻ അവിടെനിന്നും ഇറങ്ങുന്നത്. പിന്നെ ഞാൻ സ്വന്തമായി ഒരു സ്റ്റൂഡിയോ തുടങ്ങുകയായിരുന്നു. അങ്ങനെ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് പ്ലാൻ ഒന്നും ഇല്ലായിരുന്നു.

"ഇതെല്ലാം എന്നെങ്കിലും പുറത്ത് വരും എന്ന് അന്നേ ഞാൻ സുജീഷിനോട് പറഞ്ഞതാ. ഇത് താമസിച്ചു പോയി. ഒരാൾ കാരണം ഒത്തിരി പേർ പക്ഷേ അനുഭവിക്കേണ്ടി വരുന്നതിലാണ് വിഷമം. ആ കുട്ടി കോടതിയിൽ പോകണം എന്ന് തന്നെയാണ് ആഗ്രഹം. ഒത്തിരി പെൺകുട്ടികൾ ഇനിയും തുറന്നുപറയും എന്ന് തന്നെയാണ് കരുതുന്നത്. അയാൾക്ക് തക്ക ശിക്ഷ കിട്ടണം. എല്ലാത്തിനും അവരുടെ കൂടെ നിൽക്കും. അറിയാവുന്ന കാര്യങ്ങൾ പറയും. നമ്മളെ പോലുള്ള ആർട്ടിസ്റ്റുകളെ വിശ്വസിച്ചാണ് പലരും വരുന്നത്, അവരോട് ഇങ്ങനെയൊക്കെ ചെയ്യുന്നത് ഒരു ആർട്ടിനെ സ്‌നേഹിക്കുന്ന ആളെന്ന നിലയിൽ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത ഒന്നാണ്.'

ഈ വിഷയത്തിൽ ഇൻക്‌ഫെക്ടഡ് സ്റ്റൂഡിയോ ഉടമയും ആരോപിതനുമായ സുജീഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ കാളിനോടോ മെസേജിനോടോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Content Highlights: Me too against inkfected tattoo artist sujeesh,rape case,sexual harassement

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
denim belt

ഈ നാല് കഷ്ണം കൂട്ടിച്ചേര്‍ത്തതിനാണോ 2300 രൂപ?; ചര്‍ച്ചയായി 'സറ'യുടെ വസ്ത്രപരീക്ഷണം

Sep 22, 2023


viral video

ഇതാണ് ബാലന്‍സ്, കൈയ്യില്‍ ബിയര്‍ നിറച്ച 13 മഗ്ഗുകള്‍; വെയ്ട്രസിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

Sep 23, 2023


parineeti

1 min

പരിണീതി ചോപ്ര, രാഘവ് ഛദ്ദ വിവാഹം; ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു

Sep 24, 2023


Most Commented