'സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കണ്ട'; വൈറലായി വിവാഹ പരസ്യം


പ്രതീകാത്മ ചിത്രം | Photo: Sam PANTHAKY | AFP

ത്രങ്ങളിലും ഓണ്‍ലൈന്‍ സൈറ്റുകളിലുമായി പല തരത്തിലുള്ള വിവാഹാലോചന പരസ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. വിവിധ മേഖലകളില്‍ താത്പര്യങ്ങള്‍ പറഞ്ഞുള്ളതാകും ഈ പരസ്യങ്ങള്‍. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വിവാഹ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ ആരും കല്ല്യാണാലോചനയുമായി വിളിക്കേണ്ട എന്നാണ് പരസ്യത്തിലെ പ്രധാന നിര്‍ദേശം. 24-കാരിയായ യുവതിയാണ് വരനെ തേടുന്നത്.

'വരനെ ആവശ്യമുണ്ട്. ഹിന്ദു-പിള്ള. 24 വയസ്. 155 സെ.മി ഉയരം. എംബിഎ. ധനിക കുടുംബത്തില്‍ നിന്നുള്ള സുന്ദരി. ഐഎഎസ്/ ഐപിഎസ്, പിജി ഡോക്ടര്‍, ബിസിനസുകാരന്‍ എന്നീ മേഖലകളിലെ സമാന ജാതിക്കാരായ യുവാക്കളെ തേടുന്നു. (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല).-ഇതാണ് പരസ്യത്തിലെ വാചകങ്ങള്‍.

പരസ്യം ട്വിറ്ററില്‍ പങ്കുവെച്ച് നിരവധി പേര്‍ ഇതിനോട് പ്രതികരണം അറിയിച്ചിട്ടുണ്ട്. 'വിഷമിക്കേണ്ട, എഞ്ചിനീയര്‍മാര്‍ പത്രങ്ങള്‍ ആശ്രയിക്കാറില്ല. അവരെല്ലാം സ്വന്തമായി വധുവിനെ കണ്ടെത്തുന്നവരാണ്'-എന്നായിരുന്നു ഒരു ട്വീറ്റ്. ഐടിക്കാരുടെ ഭാവി അത്ര ശുഭകരമല്ല എന്നാണ് മറ്റൊരാളുടെ പ്രതികരണം. മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് വിളിക്കാന്‍ പറ്റുമോ എന്നാണ് മറ്റൊരു കമന്റ്.

Content Highlights: matrimonial ad goes viral software engineers dont call


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented