നിബന്ധനകളില്‍ മാറ്റം; ഇനി അമ്മമാര്‍ക്കും വിവാഹിതകള്‍ക്കും വിശ്വസുന്ദരിയാകാം


അടുത്ത വര്‍ഷത്തെ മത്സരം മുതല്‍ ഇതു നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഇന്ത്യയുടെ ഹർനാസ് സന്ധു മിസ് യൂണിവേഴ്‌സ് 2021 പട്ടം നേടിയപ്പോൾ | Photo: AP

വിശ്വസുന്ദരി പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതരായ സ്ത്രീകള്‍ക്കും മത്സരിക്കാം. ഇതുവരെ 18-നും 28-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരേയും കുട്ടികളില്ലാത്തവരേയും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളു. മിസ് യൂണിവേഴ്‌സ് നേടുന്ന കാലയളവില്‍ വിവാഹിതയാകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുമുണ്ട്.

അടുത്ത വര്‍ഷത്തെ മത്സരം മുതല്‍ ഇതു നിലവില്‍ വരുമെന്ന് സംഘാടകര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലെ പ്രായപരിധി അതുപോലെ തുടരും.

പുതിയ തീരുമാനത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായും നേരത്തേയുള്ള നിബന്ധനകള്‍ സ്ത്രീവിരുദ്ധം ആയിരുന്നെന്നും മിസ് യൂണിവേഴ്‌സ് 2020 കിരീടം നേടിയ ആന്‍ഡ്രിയ മെസ പറയുന്നു. നേതൃസ്ഥാനങ്ങളില്‍ വനിതകള്‍ എത്തുന്ന ഈ കാലത്ത് സുന്ദരിപ്പട്ടങ്ങള്‍ അമ്മമാര്‍ക്കും തുറന്നുകൊടുക്കേണ്ട സമയമാണിതെന്നും മെസ കൂട്ടിച്ചേര്‍ത്തു.

160 ലോകരാജ്യങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നുമായാണ് വിശ്വസുന്ദരി പട്ടത്തിന് മാറ്റുരയ്ക്കാന്‍ മത്സരാര്‍ഥികള്‍ എത്താറുള്ളത്. 2021-ല്‍ ഇന്ത്യയുടെ ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരി പട്ടം നേടിയത്.


Content Highlights: married women in miss universe pageant from 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented