'എന്റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു'; ചര്‍ച്ചയായി ഒരു പത്രപ്പരസ്യം


മരണ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട പരസ്യം | Photo: twitter/ @rupin1992

ഷ്ടപ്പെട്ട സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ നമ്മള്‍ പത്രപ്പരസ്യം നല്‍കുന്നത് സാധാരണ കാര്യമാണ്. ഇത്തരത്തില്‍ പല സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട പരസ്യങ്ങള്‍ നമ്മള്‍ പത്രങ്ങളില്‍ കാണാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വിചിത്രമായ ഒരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരാളുടെ മരണസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട പരസ്യമാണിത്. ഇതു വൈറലാകാന്‍ കാരണം പരസ്യം നല്‍കിയിരിക്കുന്നത് മരണപ്പെട്ട വ്യക്തി തന്നെ ആയതുകൊണ്ടാണ്.



റുപിന്‍ ശര്‍മ എന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ഈ പത്ര കട്ടിങ്ങിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. 'ഇതൊക്കെ ഇന്ത്യയിലെ നടക്കൂ' എന്ന ക്യാപ്ഷനോടെയാണ് റുപിന്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആസമിലെ ലുംഡിങ് ബസാറില്‍വെച്ച് തന്റെ മരണ സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടി രഞ്ജിത് കുമാര്‍ ചക്രബര്‍ത്തി എന്ന വ്യക്തിയാണ് പരസ്യം നല്‍കിയിരിക്കുന്നത്. നഷ്ടപ്പെട്ട തിയ്യതിയും സര്‍ട്ടിഫിക്കറ്റ് നമ്പറും പരസ്യത്തില്‍ കാണാം.

ഇതോടെ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സര്‍ട്ടിഫിക്ക്റ്റ് കിട്ടിയാല്‍ സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ എത്തിക്കേണ്ടത് എന്നായിരുന്നു ഒരാളുടെ ചോദ്യം. പ്രേതമാണോ ഈ പരസ്യം നല്‍കിയിരിക്കുന്നത് എന്നും ആളുകള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ പരസ്യത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.

Content Highlights: mans newspaper ad about losing his death certificate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented