'എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കുശേഷം നൃത്തം ചെയ്യാന്‍ കാരണം നിങ്ങളാണ്';  മഞ്ജുവിനോട് കുഞ്ഞാരാധിക


മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram/ manju warrier

നീണ്ട ഇടവേളയ്ക്കുശേഷമാണ് മഞ്ജു വാര്യര്‍ നൃത്തത്തിലേക്കും അഭിനയത്തിലേക്കും തിരിച്ചുവന്നത്. ഒരുപാട് ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു ആ തീരുമാനം. അത്തരത്തില്‍ ഒരു പ്രചോദന കഥയെ കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ജു വാര്യര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഈ കുറിപ്പ് പങ്കുവെച്ചത്.

മഞ്ജു വാര്യരുടെ കുഞ്ഞാരാധികയായ ദേവൂട്ടിയാണ് കത്ത് രൂപത്തിലുള്ള ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. തന്റെ അമ്മ പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം നൃത്തം ചെയ്യാന്‍ കാരണം മഞ്ജു വാര്യരാണെന്ന് കത്തില്‍ ദേവൂട്ടി പറയുന്നു. 'ചില സ്‌നേഹപ്രകടനങ്ങള്‍ക്ക് എത്ര വിലകൊടുത്താലും മതിയാകില്ല' എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ഈ കുറിപ്പ് പങ്കുവെച്ചത്.

'ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ മിക്ക സിനിമകളും കണ്ടിട്ടില്ല. പക്ഷേ അച്ഛനും അമ്മയും പറഞ്ഞ് എനിക്ക് നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അത് സുജാതയാണ്. നിങ്ങള്‍ ഒത്തിരിപേര്‍ക്ക് പ്രചോദനമാണെന്ന് എനിക്കറിയാം. എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കുശേഷം നൃത്തം ചെയ്തതിന് കാരണമായത് നിങ്ങളാണ്. അതിന് ഞാന്‍ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞുകിടക്കുന്ന കഴിവുകള്‍ പുറത്തുവരാന്‍ കാരണം നിങ്ങളാണ്. ഒത്തിരി സ്‌നേഹം. ഇത്തരത്തില്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നത് തുടര്‍ന്നു കൊണ്ടേയിരിക്കൂ.' ദേവൂട്ടി കത്തില്‍ പറയുന്നു.

Content Highlights: manju warrier post touching letter from fan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented