വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: instagram/ sameerthatsit
ഡല്‍ഹി മെട്രോയിലെ യാത്രക്കാരുടെ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. വ്യത്യസ്ത രീതിയിലുള്ള വസ്ത്രം ധരിച്ച് മെട്രോയില്‍ യാത്ര ചെയ്താണ് ഇവര്‍ ശ്രദ്ധ പിടിച്ചുപറ്റാറുള്ളത്. കഴിഞ്ഞ മാസം ബിക്കിനിക്ക് സമാനമായ ഉള്‍ വസ്ത്രവും മിനി സ്‌കര്‍ട്ടും ധരിച്ച് മെട്രോയില്‍ യാത്ര ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. ഇത് ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ മെട്രോയില്‍ സ്‌കര്‍ട്ട് ധരിച്ച് യാത്ര ചെയ്ത യുവാക്കളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സ്‌കര്‍ട്ടും ടീഷര്‍ട്ടും ധരിച്ചാണ് യുവാക്കള്‍ മെട്രോയില്‍ എത്തിയത്. സമീര്‍ ഖാന്‍ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
നീലയും പിങ്കും ടീഷര്‍ട്ടുകളും ഡെനിമിന്റെ സ്‌കര്‍ട്ടും ധരിച്ചാണ് ഇവര്‍ യാത്ര ചെയ്യാനെത്തിയത്. ഇവരെ അദ്ഭുതത്തോടെ നോക്കുന്ന സഹയാത്രികരെ വീഡിയോയില്‍ കാണാം. എട്ടേ കാല്‍ ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്.
ഇതിന് താഴെ ഇരുവരേയും അഭിനന്ദിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. പെണ്‍കുട്ടികള്‍ പാന്റ്‌സ് ധരിക്കുന്നുണ്ടെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കര്‍ട്ടും ധരിക്കാം എന്നായിരുന്നു ഒരു കമന്റ്. ഇത് വളരെ കംഫര്‍ട്ടബിളും സ്റ്റൈലിഷും ആയിട്ടും എല്ലാവരും എന്തുകൊണ്ടാണ് ധരിക്കാത്തതെന്നും ആളുകള് ചോദിക്കുന്നു.
Content Highlights: man wearing skirts make heads turn in delhi metro
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..