ഒരു നിമിഷം പോലും വിട്ടുനില്‍ക്കാനാവില്ല; ഭാര്യയുടെ മുഖമുള്ള തലയണയുമായി യുവാവിന്റെ ടൂര്‍


1 min read
Read later
Print
Share

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭര്‍ത്താവിനുള്ള അവാര്‍ഡ് ഇദ്ദേഹത്തിനു കൊടുക്കണമെന്ന് സോഷ്യല്‍ മീഡിയ

റേയ്മണ്ട് ഫോർചുനാഡോ ഭാര്യ ജൊവാനൊപ്പം | Photo: facebook/ Raymond Tan Fortunado

വ്യത്യസ്തവും വളരെ രസകരവുമായ ചിത്രങ്ങളും വീഡിയോയും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. നമുക്ക് അവിശ്വസനീയമായി തോന്നുന്നതോ നമ്മളില്‍ കൗതുകം നിറയ്ക്കുന്നതോ ആയ സംഭവവികാസങ്ങളായിരിക്കും അത്. അത്തരത്തിലുള്ള കുറച്ചു ചിത്രങ്ങളാണ് ഫിലിപ്പൈന്‍സുകാരനായ റെയ്മണ്ട് ഫോര്‍ചുനാഡോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

വ്യത്യസ്തമായ രീതിയിലുള്ള വിനോദയാത്രയുടെ ചിത്രമാണ് റെയ്മണ്ട് പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ജൊവാന്‍ ഫോര്‍ചുനാഡോയ്‌ക്കൊപ്പം യാത്ര ചെയ്യാനായിരുന്നു റേയ്മണ്ട് ആദ്യം പദ്ധതി തയ്യാറാക്കിയിരുന്നത്. ഫിലിപ്പൈന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ പലവാന്‍ പ്രവിശ്യയിലെ കൊറോണിലേക്കായിരുന്നു യാത്ര. ഇരുവരും ഇതിനായി തയ്യാറെടുപ്പുകളും നടത്തി. എന്നാല്‍ മോഡലായ ജൊവാന് അവസാന നിമിഷം ജോലിത്തിരക്ക് മൂലം യാത്രയില്‍ നിന്ന് പിന്മാറേണ്ടി വന്നു.

ഇതോടെ ഏറെ കാത്തിരുന്ന യാത്രയില്‍ റെയ്മണ്ട് തനിച്ചായി. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതില്‍ യാത്ര ഉപേക്ഷിക്കാനും തോന്നിയില്ല. എന്നാല്‍ ജൊവാന്റെ അസാന്നിധ്യം തന്നെ സങ്കടപ്പെടുത്തുമെന്ന് തോന്നി
യതോടെ ഭാര്യയുടെ മുഖം പ്രിന്റ് ചെയ്ത തലയണ റെയ്മണ്ട് കൂടെയെടുത്തു.

വെള്ളത്തില്‍ മുങ്ങുമ്പോഴും ഷോപ്പിങ്ങിന് പോകുമ്പോഴുമെല്ലാം റെയ്മണ്ട് തലയണ കൈവിടാതെ പിടിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍വെച്ച് തലയണ ഉള്‍പ്പെടെയുള്ള ഗ്രൂപ്പ് ഫോട്ടോയുമെടുത്തിട്ടുണ്ട്. എല്ലാ സ്ഥാലത്തും ഭാര്യയുടെ സാന്നിധ്യം അനുഭവപ്പെടാനാണ് ഇങ്ങനെ ഫോട്ടോ എടുത്തതെന്നാണ് റെയ്മണ്ട് പറയുന്നത്.

യാത്ര കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ റെയ്മണ്ടിനെ സ്വീകരിക്കാന്‍ ഭാര്യ വിമാനത്താവളത്തിലെത്തി. ഇരുവരും ഈ തലയിണയ്‌ക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു.

'നീ എന്നെ കരയിപ്പിച്ചു. ഇപ്പോള്‍ എന്റെ സങ്കടം മാറി. എന്നെ പിന്തുടരുന്നതിന് നന്ദി' എന്ന കുറിപ്പോടെ ഈ ചിത്രങ്ങളെല്ലാം റെയ്മണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനു താഴെ രസകരമായ പല കമന്റുകളും വന്നിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഭര്‍ത്താവിനുള്ള അവാര്‍ഡ് ഇദ്ദേഹത്തിനു കൊടുക്കണമെന്നാണ് ഒരാളുടെ പ്രതികരണം.

Content Highlights: man viral after going on vacation with wifes meme face pillow as she couldnt join him

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

'അനിയത്തി പ്രാവി'നെ തൊട്ടിലാട്ടി 11 ആങ്ങളമാര്‍; വൈറലായി വിവാഹ വീഡിയോ

Jun 8, 2023


wedding dress

വിവാഹവേഷത്തില്‍ റെസ്‌റ്റോറന്റിലെത്തി അമ്മയും ആറ് പെണ്‍മക്കളും;അമ്പരന്ന് വഴിയാത്രക്കാര്‍

Jun 8, 2023


honey rose

ഉദ്ഘാടനത്തിനായി ഹണി റോസ് അയര്‍ലന്‍ഡില്‍; താരത്തിനൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് മന്ത്രി 

Jun 7, 2023

Most Commented