
പ്രൊപ്പോസൽ വീഡിയോയിൽ നിന്ന് | Photo: twitter/ @Madame_Fossette
പ്രണയിക്കുന്ന വ്യക്തിയെ അപ്രതീക്ഷിതമായ സമ്മാനത്തോടെ ജീവിതത്തിലേക്കു കൂടെകൂട്ടുന്ന വീഡിയോകള്‍ നമ്മള് ഒരുപാട് കാണാറുണ്ട്. ഈ പ്രൊപ്പോസല്‍ വീഡിയോകളെല്ലാം അതിമനോഹരവുമായിരിക്കും. പ്രണയം പരസ്യമാക്കുമ്പോള്‍ അതിന്റെ ആഹ്ലാദം അതു കാണുന്നവരിലുമെത്തും. എന്നാല്‍ ഒരു പ്രൊപ്പോസല്‍ ദുരന്തമായി അവസാനിച്ചാലോ?
അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങി നടക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്ഗില് നിന്നാണ് ഈ ചീറ്റിപ്പോയ പ്രണയത്തിന്റെ വീഡിയോ വന്നിരിക്കുന്നത്.
മക്ഡൊണാള്‍ഡ്സ് ഔട്ട്ലെറ്റില് തിരക്കുള്ള കൗണ്ടറില്‍ നില്ക്കുന്ന യുവതിയെ പ്രൊപ്പോസ് ചെയ്യുകയാണ് ഒരാള്‍. കൗണ്ടറിന് അഭിമുഖമായാണ് അവര്‍ നില്‍ക്കുന്നത്. ഇവര്‍ക്ക് പിന്നിലായി അയാള്‍ മുട്ടുകുത്തി ഇരുന്നു. കൈയില്‍ മോതിരം അടങ്ങിയ ഒരു ബോക്സുമുണ്ട്.
എന്നാല്‍ യുവതി പെട്ടെന്ന് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ദേഷ്യം നിയന്ത്രിക്കാനാകാതെ അവര്‍ അവിടെ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. ഇതോടെ അയാള്‍ ആകെ നാണക്കേടിലായി. സങ്കടം മറച്ചുവെച്ച് അയാള്‍ അവിടെ നിന്ന് വാങ്ങിയ സാധനങ്ങളുടെ ട്രോളിയുമായി പോകുന്നത് വീഡിയോയില്‍ കാണാം.
ചുറ്റുമുള്ളവരുടെ മൊബൈല്‍ ക്യാമറയ്ക്ക് മുന്നിലൂടെ അപമാനിതനായി അദ്ദേഹം നടന്നു പോകുന്നത് ഏറെ സങ്കടം പകരുന്ന രംഗമാണെന്ന് ആളുകള്‍ പറയുന്നു. ഇത്തരത്തില്‍ പരസ്യമായി അപമാനിക്കേണ്ടിയിരുന്നില്ല എന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..