'ഇത്രയൊക്കെ ചെയ്തിട്ടും അവളുടെ ഉത്തരം 'നോ' എന്നാണെങ്കിലോ?'; പ്രണയത്തിന്റെ നഗരത്തിലെ പ്രൊപ്പോസല്‍


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: twitter/ @cugwmui

പ്രൊപ്പോസല്‍ അതിമനോഹരമായിരിക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. പ്രണയാതുരമായ ഒരു സ്ഥലത്തുവെച്ച് പങ്കാളിയെ ജീവിതത്തിലേക്ക് ഒപ്പം കൂട്ടണമെന്നായിരിക്കും എല്ലാവരും സ്വപ്‌നം കാണുന്നത്. അത്തരത്തില്‍ സുന്ദരമായ ഒരു പ്രൊപ്പോസല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'പ്രണയത്തിന്റെ രാജാവ്' എന്ന് ആരാധകര്‍ വിശേഷിക്കുന്ന ഷാരൂഖ് ഖാന്റെ സിനിമയില്‍ നിന്നുള്ള പോട്ടിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെ നഗരമായ പാരിസിലായിരുന്നു ഈ വിവാഹാഭ്യര്‍ഥന. പാരിസിലെ ഈഫല്‍ ടവറിന് മുന്നില്‍വെച്ച്, കുച്ച് കുച്ച് ഹോത്താഹേയിലെ 'കോയി മില്‍ ഗയ' എന്ന ഗാനത്തിന് ചുവടുവെച്ചാണ് യുവാവ് കാമുകിയെ പ്രൊപ്പോസ് ചെയ്തത്. പശ്ചാത്തലത്തില്‍ മഴകൂടി പെയ്തതോടെ പ്രൊപ്പോസല്‍ സ്വപ്‌നസമാനമായി.

യുവാവിനൊപ്പം കാമുകിയും ചുവടുവെയ്ക്കുന്നത് വീഡിയോയില്‍ കാണാം. നൃത്തം ചെയ്യുന്നതിന്റെ പിന്നില്‍ റോസാപൂവിന്റെ ഇതളുകള്‍കൊണ്ട് 'മാരി മി' എന്നെഴുതിയിരിക്കുന്നതും വീഡിയോയിലുണ്ട്. ചുറ്റും മെഴുകുതിരികളും കത്തിച്ചുവെച്ചിട്ടുണ്ട്.

സച്ചിന്‍ ഠണ്ഡന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്. 'ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല. പ്രൊപ്പോസല്‍ നന്നായി ചെയ്തു. അവളുടെ മറുപടി ഇല്ല എന്നാണെങ്കിലോ?' എന്ന കുറിപ്പോടെയാണ് സച്ചിന്‍ വീഡിയോ ട്വീറ്റ് ചെയ്തത്. 44 സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോക്ക് താഴെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും വന്നു.

സ്വപ്ന തുല്യമായ പ്രൊപ്പോസല്‍, ക്യൂട്ട് റൊമാന്റിക്ക് ബ്യൂട്ടിഫുള്‍ , മഴപ്പൂക്കള്‍, വേറെ എന്ത് വേണം തുടങ്ങി നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെയുണ്ട്. 'എനിക്കിത് വളരെ തമാശയായി തോന്നുന്നു. ഈ നാടകം കൊണ്ട് ഉദ്ദേശിച്ച കാര്യം നടക്കുമോ?' എന്നാണ് മറ്റൊരാളുടെ പ്രതികരണം.


Content Highlights: man proposes to girlfriend by dancing to shah rukh khans song in paris viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented