ബാഗ് പരിശോധിക്കാന്‍ കാബിന്‍ ക്രൂ വിളിപ്പിച്ചു; പേടിച്ചുവിറച്ച് നില്‍ക്കുമ്പോള്‍ കാമുകന്റെ സര്‍പ്രൈസ്


1 min read
Read later
Print
Share

സമുദ്ര നിരപ്പില്‍ നിന്ന് 30000 അടി ഉയരത്തില്‍, വിമാനത്തിനുള്ളില്‍ തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ഥന നടത്തിരിക്കുകയാണ് ഒരു യുവാവ്. 

വിമാനത്തിനുള്ളിൽ തന്റെ പ്രണയിനിയോട് വിവാഹാഭ്യർഥന നടത്തുന്ന യുവാവ് | Photo: instagram/ manu raj

ല തരത്തിലുള്ള വിവാഹാഭ്യര്‍ഥനകളും നമ്മള്‍ കണ്ടിട്ടുണ്ട്. മനോഹരമായ പശ്ചാത്തലമൊരുക്കി, പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ പ്രണയിനിയോട് 'വിവാഹം ചെയ്തോട്ടെ' എന്ന് ചോദിക്കുന്നവരാണ് മിക്ക കാമുകന്‍മാരും. മറ്റുചിലര്‍ സര്‍പ്രൈസ് ആയി കാമുകിയെ പ്രൊപോസ് ചെയ്യും. അതു ചിലപ്പോള്‍ റോഡിന് നടുവിലോ ഷോപ്പിങ് മാളിനുള്ളിലോ ഒക്കെയാകാം. എന്നാല്‍ സമുദ്ര നിരപ്പില്‍ നിന്ന് 30000 അടി ഉയരത്തില്‍, വിമാനത്തിനുള്ളില്‍ തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ഥന നടത്തിരിക്കുകയാണ് ഒരു യുവാവ്.

മനു രാജ് എന്ന യുവാവാണ് ഈ സര്‍പ്രൈസിന് പിന്നില്‍. ബെംഗളൂരു വിമാനത്താവളത്തില്‍ കാമുകിയെ സ്വീകരിക്കാന്‍ എത്തുമെന്നാണ് മനു രാജ് പറഞ്ഞിരുന്നത്‌. എന്നാല്‍ കാമുകി വരുന്ന വിമാനത്തില്‍ മുംബൈയില്‍ നിന്ന് ഒരു സീറ്റ് ബുക്ക് ചെയ്തിരുന്നു. അതു കാമുകിക്ക് അറിയില്ലായിരുന്നു. യാത്രക്കിടയില്‍ ബാഗില്‍ ലഹരി വസ്തുക്കളുണ്ടോ എന്ന് പരിശോധിക്കണം എന്ന് പറഞ്ഞ് കാബിന്‍ ക്രൂ കാമുകിയെ വിളിപ്പിച്ചു. പേടിച്ചുവിറച്ചാണ് യുവതി ജീവനക്കാര്‍ക്ക് മുന്നിലെത്തിയത്. ബാഗ് പരിശോധിക്കുന്നതിന് ഇടയില്‍ ജീവനക്കാരില്‍ ഒരാള്‍ യുവതിയോട് ഇടതുവശത്തേക്ക് നോക്കാന്‍ പറഞ്ഞു. അങ്ങോട്ട് നോക്കിയ അവര്‍ അമ്പരന്നുപോയി. പൂക്കളും മോതിരവുമായി കാമുകന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. തന്റെ പ്രണയിനിക്ക് സര്‍പ്രൈസ് ഒരുക്കുന്നതില്‍ വിമാനത്തിലെ ജീവനക്കാരും യുവാവിനോട് സഹകരിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ മനു രാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുപ്പത് ലക്ഷത്തോളം ആളുകളാണ് ഇതു കണ്ടത്. രണ്ടര ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു. നിരവധി കമന്റുകളും ആളുകള്‍ വീഡിയോക്ക് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്. അവള്‍ ഭാഗ്യവതിയാണെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നും ആളുകള്‍ പ്രതികരിച്ചു.

Content Highlights: man pranks girlfriend before proposing to her on airplane viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swara bhaskar

2 min

'ഞങ്ങള്‍ ഒരു പുതിയ ലോകത്തേക്ക് ചുവടുവെയ്ക്കുന്നു'; അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് സ്വര ഭാസ്കർ

Jun 6, 2023


rinku singh

1 min

മാലദ്വീപില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് റിങ്കു സിങ്ങ്; 'ഹീറോ' എന്ന് വിളിച്ച് ഗില്ലിന്റെ സഹോദരി

Jun 6, 2023


wedding

2 min

മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമെത്തി; താരസമ്പന്നമായി എംഎ യൂസഫലിയുടെ സഹോദരപുത്രിയുടെ വിവാഹം

Jun 5, 2023

Most Commented