ജറോഡ് ഗ്രോവിന്റെ ടാറ്റൂ | Photo: instagram/ Jarrod Grove
ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് ഇപ്പോള്‍ സാധാരണമായ കാര്യമാണ്. ടാറ്റൂ ഡിസൈനിങ്ങിലും വലിയ മാറ്റങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ട്. പ്രിയപ്പെട്ടവരുടെ പേരും മുഖവും ടാറ്റൂ ചെയ്യുന്നതിനേക്കാള്‍ രസകരമായ പല ടാറ്റൂ ഡിസൈനുകളുമാണ് ആളുകള്‍ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ സ്വന്തം ശരീരത്തില്‍ സിക്സ് പാക്ക് ടാറ്റൂ ചെയ്ത ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ അതുപോലെ ടാറ്റൂവിന്റെ പേരില്‍ ചര്‍ച്ചകളില്‍ നിറയുകയാണ് മറ്റൊരു യുവാവ്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ജറോഡ് ഗ്രോവ് എന്ന 28-കാരന്‍ സ്വന്തം ഭാര്യയുടെ മുഖം ടാറ്റൂ ചെയ്താണ് വാര്‍ത്തകളില്‍ ഇടം നേടിയത്. ഈ ടാറ്റൂവിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ഭാര്യയുടെ മുഖത്തെ ഒരു അസാധാരണ ഭാവം തിരഞ്ഞെടുത്ത് ആ ഭാവമാണ് അദ്ദേഹം പച്ച കുത്തിയത്.
പരസ്പരം പ്രാങ്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഭാര്യയെ പ്രാങ്ക് ചെയ്യാന്‍ വേണ്ടിയാണ് ഈ ഭാവം ടാറ്റൂവിനായി ജറോഡ് ഗ്രോവ് തിരഞ്ഞെടുത്തത്. ഈ ഭാവം ഭാര്യ എപ്പോഴും മുഖത്തു വരുത്തുന്നതാണ്. എന്നാല്‍ അത് ഫോട്ടോയെടുത്ത് കാണിച്ചാല്‍ ദേഷ്യം വരും. തനിക്കാണെങ്കില്‍ ആ ഭാവം ഇഷ്ടമാണെന്നും അതിനാലാണ് ടാറ്റൂ ചെയ്തതെന്നും ജറോഡ് ഗ്രോവ് പറയുന്നു.
'അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കണം എന്നായിരുന്നു എന്റെ ഉദ്ദേശം. ഇതൊരു തമാശയായിട്ടേ അവള്‍ എടുക്കൂ എന്ന് എനിക്കുറപ്പായിരുന്നു. ടാറ്റൂ കണ്ടപ്പോള്‍ ആദ്യം അവള്‍ കരയുകയാണ് ചെയ്തത്. പിന്നീട് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ചിരിയും കരച്ചിലും ഒരുമിച്ചായി. എനിക്ക് അവളെ പോലൊരു പങ്കാളിയെ കിട്ടിയതില്‍ അഭിമാനമുണ്ട്. അവളുടെ നര്‍മബോധം അപാരമാണ്. ഞങ്ങള്‍ക്കാണ് ഞങ്ങളെ ഏറ്റവും നന്നായി മനസിലാക്കാന്‍ പറ്റുക. അതുകൊണ്ട് മറ്റുള്ളവര്‍ എന്തു പറയുന്നു എന്നതിനെ കുറിച്ച് ചിന്തിക്കാറില്ല'- ജറോഡ് ഗ്രൗവ് പറയുന്നു.
Content Highlights: man goes viral for getting his wifes most unflattering expression tattooed to his body
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..