വിക്രം എസ് ബുദ്ദസേനൻ അമ്മയോടൊപ്പം/ അമ്മ ഉപയോഗിച്ചിരുന്ന പ്ലേറ്റ് | Photo: Twitter/ Vikram S Buddhanesan
മാതാപിതാക്കളുടെ ഒരിക്കലും മാറാത്ത ചില ശീലങ്ങള്‍ കണ്ടാണ് നമ്മള് വളരുന്നത്. തേഞ്ഞുപോയ ഹവായ് ചെരുപ്പ് തേച്ചു വൃത്തിയാക്കി ഇടുന്നതും കാലങ്ങള്‍ പഴക്കമുള്ള പ്ലേറ്റില്‍ ഭക്ഷണം കഴിക്കുന്നതുമെല്ലാം ആ ശീലങ്ങളുടെ ഭാഗമാണ്. എന്നാല്‍ അതിന് പിന്നില്‍ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകും എന്നത് നമ്മള് പലപ്പോഴും ഓര്‍ക്കില്ല. അത്തരത്തില്‍ അമ്മയെ കുറിച്ചുള്ള ഒരു ഓര്മ പങ്കുവെയ്ക്കുകയാണ് വിക്രം എസ് ബുദ്ദനേസന്‍ എന്ന വ്യക്തി.
20 വര്‍ഷത്തോളം ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ച അമ്മയുടെ ഓര്‍മയാണ് വിക്രം ട്വിറ്ററില്‍ പങ്കുവെച്ചത്. അമ്മ ഉപയോഗിച്ചിരുന്ന പൊട്ടിയ സ്റ്റീല്‍ പാത്രത്തിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ പ്ലേറ്റ് ഉപയോഗിച്ചതിന് പിന്നിലെ കാരണം അമ്മയുടെ മരണശേഷമാണ് വിക്രം അറിയുന്നത്.
'ഇത് അമ്മയുടെ പ്ലേറ്റാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി അമ്മ ഈ പ്ലേറ്റിലാണ് ഭക്ഷണം കഴിക്കുന്നത്. എന്നേയും ചേച്ചിയുടെ മകളേയും മാത്രമാണ് അമ്മ ഈ പ്ലേറ്റില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ളത്. എനിക്ക് സമ്മാനം കിട്ടിയതായിരുന്നു ആ പ്ലേറ്റ് എന്നത് അമ്മയുടെ മരണശേഷം സഹോദരി പറയുമ്പോള്‍ ഞാന്‍ അറിയുന്നത്.' വിക്രം ട്വീറ്റില്‍ പറയുന്നു. 1999-ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആ പ്ലേറ്റ് സമ്മാനമായി ലഭിച്ചതെന്നും വിക്രം പറയുന്നു.
ഈ ട്വീറ്റിന് താഴെ നിരവധി പേരാണ് പ്രതികരണം അറിയിച്ചത്. അമ്മമാരുടെ സ്നേഹം നമ്മള് പലപ്പോഴും തിരിച്ചറിയാതെ പോകുന്നുവെന്നായിരുന്നു ഒരു കമന്റ്. ഇത് വായിക്കുമ്പോള്‍ കണ്ണ് നിറയുന്നുവെന്നും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്.
Content Highlights: man finds out why his mom used the same plate for two decades until she died
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..