വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം
സോഷ്യല്‍ മീഡിയയിലൂടെ വളരെ രസകരവും വ്യത്യസ്തവുമായ പല വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. ഇവയില്‍ പലതും നമ്മളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബ്രസീലില്‍ നടന്ന ഒരു എല്‍ജിബിടിക്യു+ സൗന്ദര്യ മത്സരത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. സൗന്ദര്യ മത്സരത്തില്‍ ഇതിലെ ഒരു മത്സരാര്‍ഥി രണ്ടാം സ്ഥാനത്ത് എത്തിയതോടെ ദേഷ്യം നിയന്ത്രിക്കാനാകാതെ ഭര്‍ത്താവ് കിരീടം സ്‌റ്റേജിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്.
വിജയികളെ പ്രഖ്യാപിക്കുന്ന രംഗത്തോടെയാണ് ഈവീഡിയോ തുടങ്ങുന്നത്. ഫൈനലില്‍ ആര് കിരീടം ചൂടുമെന്ന് അറിയാതെ നില്‍ക്കുന്ന രണ്ട് മത്സരാര്‍ഥികള്‍. കാത്തിരിപ്പിന് ഒടുവില്‍ കിരീടജേതാവായ മത്സരാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചു. തുടര്‍ന്ന് അവരുടെ തലയില്‍ കിരീടം അണിയിക്കുന്നതിന് തൊട്ടുമുമ്പ് നാടകീയ സംഭവങ്ങള്‍ അരങ്ങേറി.
രണ്ടാം സ്ഥാനത്ത് എത്തിയ മത്സരാര്‍ഥിയുടെ ഭര്‍ത്താവ് ബഹളംവെച്ച് സ്റ്റേജിലെത്തി. ഭാര്യക്ക് ഒന്നാം സ്ഥാനം ലഭിക്കാതിരുന്നതില്‍ ദേഷ്യത്തിലായിരുന്നു അയാള്‍. വിജയിയുടെ തലയില്‍ അണിയിക്കേണ്ട കിരീടം ബലമായി പിടിച്ചുവാങ്ങി തറയിലേക്ക് വലിച്ചെറിഞ്ഞു. ചടങ്ങില്‍ നിന്ന് ഭാര്യയെ കൈപിടിച്ച് വലിച്ചുകൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതെല്ലാം കണ്ട് എല്ലാവരും ഞെട്ടിത്തരിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ വേദിയില്‍ നിന്ന് മാറ്റുകയും ചെയ്തു.
Content Highlights: man breaks beaks beauty pegeant winners crown as wife places second
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..