വൈറൽ വീഡിയോയിൽ നിന്നുള്ള രംഗങ്ങൾ | Photo: twitter/ @ItsAamAadmi
റോഡിലൂടെയുള്ള യാത്രക്കിടെ വാഹനങ്ങളില്‍ ഇരുന്ന് പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവര്‍ക്കെതിരേ പലപ്പോഴും പോലീസ് കേസും എടുക്കാറുണ്ട്. അത്തരത്തില്‍ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സ്‌കൂട്ടറില്‍ ഇരുന്ന് കുളിക്കുന്ന ഒരു യുവാവും യുവതിയുമാണ് വീഡിയോയിലുള്ളത്. ഉല്ലാസ്‌നഗറിലെ ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് ഇവര്‍ കുളി തുടങ്ങുന്നത്. പിന്നില്‍ ഇരിക്കുന്ന യുവതി ഒരു പച്ച ബക്കറ്റില്‍ വെള്ളവുമായി ഇരിക്കുന്നത് കാണാം. അതില്‍ നിന്ന് മഗ്ഗില്‍ വെള്ളമെടുത്ത് യുവാവിന്റെ തലയിലേക്കും സ്വന്തം തലയിലേക്കും യുവതി ഒഴിക്കുകയായിരുന്നു. സ്‌കൂട്ടര്‍ സിഗ്നലില്‍ നിന്ന് എടുത്തശേഷവും യുവതി യുവാവിന്റെ പുറത്തും വെള്ളമൊഴിച്ചു. മറ്റ് വാഹനങ്ങളിലെ യാത്രക്കാര്‍ ഇവരെ അമ്പരപ്പോടെ നോക്കുന്നതും ചിരിക്കുന്നതും വീഡിയോയിലുണ്ട്.
താനെ സിറ്റി പോലീസിനേയും മഹാരാഷ്ട്ര ഡിജിപിയേയും ടാഗ് ചെയ്താണ് ഈ വീഡിയോ പലരും ട്വീറ്റ് ചെയ്തത്. ഇതിന് താഴെ താനെ സിറ്റി പോലീസ് പ്രതികരിക്കുകയും ചെയ്തു. താനെയിലെ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ആയിരുന്നു സിറ്റി പോലീസിന്റെ പ്രതികരണം.
ഇതിന് പിന്നാലെ വിശദീകരണവുമായി വീഡിയോയിലെ യുവാവ് ആദര്‍ശ് ശുക്ല ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതിന് മുംബൈ പോലീസിനോട് മാപ്പ് ചോദിക്കുന്നു എന്നാണ് യുട്യൂബറായ ഇയാള്‍ വീഡിയോയില്‍ പറയുന്നത്. തന്റെ ഭാഗത്ത് നിന്ന് വലിയ തെറ്റാണ് സംഭവിച്ചതെന്നും നിയമം ലംഘിച്ചതിന് പിഴ അടയ്ക്കുമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
Content Highlights: man and women take bath on a scooter in maharashtra


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..