നമിത പ്രമോദിന്റെ കോഫി ഷോപ്പിൽ മമ്മൂട്ടി എത്തിയപ്പോൾ | Photo: instagram/ namitha pramod
നടി നമിത പ്രമോദ് തുടങ്ങിയ പുതിയ കോഫി ഷോപ്പില്‍ സര്‍പ്രൈസ് അതിഥിയായി മമ്മൂട്ടി. നമിത തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.
'നോക്കൂ...ആരാണ് സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേയില്‍ എത്തിയിരിക്കുന്നതെന്ന്. ഇതില്‍ കൂടുതല്‍ മറ്റെന്ത് വേണം. ഈ വലിയ സര്‍പ്രൈസിന് നന്ദി മമ്മൂക്ക'-നമിത ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
കൊച്ചി പനമ്പള്ളി നഗറിലാണ് നമിത പുതിയ റസ്റ്റോറന്റ് തുടങ്ങിയിരിക്കുന്നത്. സമ്മര്‍ ടൗണ്‍ റെസ്റ്റോ കഫേ എന്നാണ് പേര്. കഴിഞ്ഞ ദിവസം അടുത്ത സുഹൃത്തുക്കളും നടിമാരുമായ അപര്‍ണ ബാലമുരളി, രജിഷ വിജയന്, അനു സിതാര, മിയ എന്നിവര്‍ ചേര്‍ന്നാണ് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തത്. നാദിര്‍ഷയുടെ മക്കളായ ആയിഷ, ഖദീജ, മീനാക്ഷി ദിലീപ് എന്നിവരും ഉദ്ഘാടനത്തിന് എത്തിയിരുന്നു.
ജയസൂര്യ നായകനായ ഈശോ എന്ന ചിത്രത്തിലാണ് നമിത അവസാനം അഭിനയിച്ചത്. കാളിദാസ് ജയറാം നായകനാകുന്ന രജ്നി, ഗോകുല്‍ സുരേഷിന്റെ എതിരെ, ആസിഫ് അലിയുടെ എ രഞ്ജിത് സിനിമ എന്നിവയാണ് നമിതയുടെ പുതിയ പ്രൊജക്ടുകള്‍.
Content Highlights: mammootty visits namitha pramods new cafe
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..