'അവര്‍ കടിച്ചുതൂങ്ങി, ഞാന്‍ കാര്യമായി എടുത്തില്ല'; സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ടതിനെ കുറിച്ച് മല്ലിക


മല്ലിക ഷെരാവത്‌ | Photo: Instagram(Mallika Sherawat)

പ്രതിസന്ധികളെ അതീജിവിച്ച് സിനിമാ മേഖലയില്‍ പിടിച്ച് നിന്ന്ത എങ്ങനെയാണെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം മല്ലിക ഷെരാവത്. ആദ്യ സിനിമയിലെ അഭിനയത്തോടെ മാധ്യമങ്ങള്‍ തനിക്ക് സെക്‌സ് സിംബര്‍ എന്ന വിശേഷണം ചാര്‍ത്തി തന്നെന്നും പിന്നീട് അത് മാറ്റാന്‍ തയ്യാറായില്ലെന്നും മല്ലിക പറയുന്നു. അത് ഗൗരവമായി എടുക്കാതെ മുന്നോട്ടുപോകുകയാണ് താന്‍ ചെയ്തതെന്നുംഅവര്‍ വ്യക്തമാക്കുന്നു. ആര്‍.കെ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലികയുടെ തുറന്നുപറച്ചില്‍.

മര്‍ഡര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മല്ലികയ്ക്ക് ഇതേ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലായിരുന്നു സെക്സ് സിംബല്‍ എന്ന് വിളിക്കപ്പെട്ടത്. 'മര്‍ഡറിന് ശേഷം കോമഡി ചിത്രമായ പ്യാര്‍ കെ സൈഡ് എഫക്ടസ് ചെയ്തു. കമല്‍ ഹാസനൊപ്പവും ജാക്കി ചാനൊപ്പവും അഭിനയിച്ചു. എന്നാല്‍, എനിക്ക് ആ പേര് ചാര്‍ത്തി തന്ന ഒരു വിഭാഗം ബുദ്ധിജീവി മാധ്യമങ്ങള്‍ ആ വിളി തുടര്‍ന്നു. അവര്‍ അതില്‍ കടിച്ചു തൂങ്ങി. എന്നാല്‍, ഞാന്‍ അതൊന്നും കാര്യമായി എടുത്തില്ല. ഞാന്‍ നല്ലതിനായി കാത്തിരിക്കുകയും ശ്രമിക്കുകയും ചെയ്തു.'- മല്ലിക ഷെരാവത് പറയുന്നു.



ജീവിതത്തോട് പോരാടി വിജയം കണ്ടെത്തിയ വനിതകള്‍ക്കു പ്രചോദനമാകാന്‍ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തോടും അവര്‍ പ്രതികരിച്ചു. 'വലിയൊരു യാത്രയായിരുന്നു എന്റേത്. ഞാനത് ഇഷ്ടപ്പെടുന്നു. പുരുഷാധിപത്യമുള്ള ഒരു രാജ്യത്തെ എത്ര പെണ്‍കുട്ടികള്‍ക്ക് ഈ അവസരം ലഭിച്ചിട്ടുണ്ട്? എത്രപേര്‍ക്ക് സ്വന്തമായി ഒരു ജീവിതം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്? സ്വന്തം ചെക്കില്‍ ഒപ്പിടാന്‍ കഴിയുക എന്നത് സ്ത്രീ ശക്തയാവുന്നതിന്റെ ഒരു ലക്ഷണമാണ്. അതിന് എത്രപേര്‍ക്ക് സാധിച്ചിട്ടുണ്ട്? ഞാന്‍ എപ്പോഴും പെണ്‍കുട്ടികളോട് പറയാറുണ്ട്, നിങ്ങള്‍ക്ക് ലഭിക്കുന്ന പണം നിങ്ങളുടെ പിതാവിന്റേത് അല്ല. ഭര്‍ത്താവിന്റേതുമല്ല, നിങ്ങളുടെ സ്വന്തമാണ്. സ്വന്തമായി കയ്യില്‍ പണമുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ നിങ്ങളുടേതും നിങ്ങളുടെ നിയന്ത്രണത്തിലുമാവുന്നു.' മല്ലിക വ്യക്തമാക്കുന്നു.

തനിക്കൊരിക്കലും കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ സാമൂഹിക തിന്മകളും തന്റെ സംസ്ഥാനത്തുണ്ടെന്ന് ഹരിയാനക്കാരിയായ മല്ലിക കൂട്ടിച്ചേര്‍ത്തു. 'അങ്ങേയറ്റം പുരുഷാധിപത്യമുള്ള സംസ്ഥാനമാണ് ഹരിയാന. സ്ത്രീവിരുദ്ധവും ഫ്യൂഡലുമാണ്. പെണ്‍ ഭ്രൂണഹത്യയും പെണ്‍ ശിശു കൊലപാതകങ്ങളും ദുരഭിമാനക്കൊലയും നടക്കുന്നു. ഹരിയാനയില്‍ കന്നുകാലികളെപ്പോലെയാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പാണ് എനിക്കെതിരെ ഉണ്ടായത്. എന്നാല്‍, അതായിരുന്നു സത്യം. നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ചുചേര്‍ന്ന് ഇവയ്ക്കെതിരെ എന്തെങ്കിലും ചെയ്യണം. എന്റേയും ഉത്തരവാദിത്വമാണത്.'- അവര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: mallika sherawat reply to sex symbol burden

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented