പി.യു ചിത്രയും ഷൈജുവും | Photo: mathrubhumi news/ facebook
പാലക്കാട്: മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. പാലക്കാട് നെന്മാറ ചേരാമംഗലം 'അന്താഴി'യില്‍ ഷൈജുവാണ് വരന്. പാലക്കാട് മൈലംപള്ളിയില് ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്.
തൃശ്ശൂരില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ഷൈജു. രാമകൃഷ്ണന്റെയും പരേതയായ കമലയുടെയും മകനാണ്. ബെംഗളൂരുവില്‍ അത്ലറ്റിക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്.
പാലക്കാട് മുണ്ടൂര്‍ പി.യു. ഉണ്ണിക്കൃഷ്ണന്-വസന്തകുമാരി ദമ്പതിമാരുടെ മകളായ ചിത്ര ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയാണ്. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലര്‍ക്കാണ്.
ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസ്, 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, 2019 ദോഹ ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ 1,500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടി. ബെംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിനായുള്ള പരിശീലനത്തിലാണ് ഇപ്പോഴുള്ളത്.
Content Highlights: malayali athlet pu chithra married
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..