ജയറാമിന്റെ പുറത്തേറി 'ആന കളിക്കുന്ന' മക്കള്‍; രസകരമായ ചിത്രം പങ്കുവെച്ച് മാളവിക


സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സൂചനകള്‍ മാളവിക അടുത്തിടെ നല്‍കിയിരുന്നു

മാളവിക ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം | Photo: instagram/ malavika jayaram

ഫാദേഴ്‌സ് ഡേയില്‍ ജയറാമിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് മകള്‍ മാളവിക ജയറാം. കുട്ടിക്കാലത്തെ ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതില്‍ സഹോദരന്‍ കാളിദാസനേയും ചിത്രത്തില്‍ കാണാം.

മക്കളെ രണ്ടുപേരേയും പുറത്തിരുന്ന 'ആന കളിക്കുന്ന' ജയറാമാണ് ചിത്രത്തിലുള്ളത്. ജയറാമിന്റെ പുറത്ത് മുന്നിലായി മാളവികയും പിന്നിലായി ഒരു വടിയും പിടിച്ച് കാളിദാസും ഇരിക്കുന്നതാണ് ചിത്രം. മാളവിക അല്‍പം പേടിയോടും കാളിദാസ് ചിരിച്ചുമാണ് അച്ഛന്റെ പുറത്തിരിക്കുന്നത്.

അടുത്തിടെ മാളവിക ക്യാമറയ്ക്കു മുന്നില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 'മായം സെയ്തായ് പൂവെ' എന്ന സംഗീത വീഡിയോയിലാണ് മാളവിക അഭിനയിച്ചത്. പ്രണവ് ഗിരിധരന്‍ സംഗീത സംവിധാനം ചെയ്ത ഈ പാട്ടില്‍ മാളവികയ്‌ക്കൊപ്പം അഭിനയിച്ചത് അശോക് ശെല്‍വനാണ്.

സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സൂചനകള്‍ മാളവിക അടുത്തിടെ നല്‍കിയിരുന്നു. പോണ്ടിച്ചേരിയിലെ ആദിശക്തി തിയേറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ താരപുത്രി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

അടുത്തിടെ ചില പരസ്യങ്ങളില്‍ മോഡലായും മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അച്ഛന്‍ ജയറാമിനൊപ്പവും ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Content Highlights: malavika jayaram kalidas chidhood photo with jayaram fathers day special

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented