മലൈക അറോറയും അർജുൻ കപൂറും പാരിസിൽ | Photo: instagram/ malaika arora
നടന് അര്ജുന് കപൂറിനൊപ്പമുള്ള പാരിസ് യാത്രയിലെ പ്രണയനിമിഷങ്ങള്‍ വീഡിയോയായി പങ്കുവെച്ച് ബോളിവുഡ് താരം മലൈക അറോറ. യാത്രയിലെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇത് പ്രണയാതുരമായ കാലവസ്ഥയാണെന്നും അതിനാല്‍ ഓര്‍മകള്‍ മനസിലെത്തുമെന്നും മലൈക വീഡിയോക്കൊപ്പം കുറിച്ചു. അര്‍ജുന്റെ 37-ാം പിറന്നാള്‍ ആഘോഷത്തിനായാണ് ഇരുവരും പാരിസിലെത്തിയത്. കഴിഞ്ഞ ജൂണ്‍ 24-നാണ് അര്‍ജുനും മലൈകയും പാരിസിലേക്ക് പറന്നത്. ജൂണ്‍ 26ന് ആയിരുന്നു പിറന്നാള്‍.
അതിന് പിന്നാലെ പാരിസില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. കേക്ക് മുറിച്ചുള്ള ആഘോഷവും ഈഫല്‍ ടഫറിന്റെ പശ്ചാത്തലത്തില്‍ എടുത്ത സെല്‍ഫിയുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. നിന്റെ എല്ലാ സ്വപ്നങ്ങളും സഫലമാവട്ടെ' എന്ന ആശംസയോടെ അര്‍ജുന് കേക്ക് നല്‍കുന്ന ചിത്രവും മലൈക പോസ്റ്റ് ചെയ്തിരുന്നു.
Content Highlights: malaika arora shares a throw back video from her paris vacation with beau arjun kapoor
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..