പിറന്നാള്‍ ആശംസകളുമായി അര്‍ജുന്‍ കപൂര്‍; 'നിന്റേത് മാത്ര'മെന്ന് മലൈകയുടെ മറുപടി


മലൈക അറോറയും അർജുൻ കപൂറും | Photo: instagram/ malaika arora

ണിരത്നത്തിന്റെ ദില്‍സേയിലെ 'ഛയ്യ..ഛയ്യ..' എന്ന പാട്ടിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടിയാണ് മലൈക അറോറ. ചടുലമായ നൃത്തച്ചുവടുകളിലൂടെ അവര്‍ ബോളിവുഡിനെ ത്രസിപ്പിച്ചു. എന്നാല്‍ ഇതിനൊപ്പം താരത്തിന്റെ വ്യക്തിജീവിതവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി.

സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനുമായുള്ള മലൈകയുടെ വിവാഹബന്ധം തകരുകയും അര്‍ജുന്‍ കപൂറുമായി പ്രണത്തിലാകുകയും ചെയ്തതോടയാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 2019-ലാണ് മലൈകയും അര്‍ജുനും തമ്മിലുള്ള പ്രണയബന്ധം പുറത്തറിയുന്നതെങ്കിലും അതിന് മുമ്പേ തന്നെ ഇരുവരും തമ്മില്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസവും പലപ്പോഴും ചര്‍ച്ചയായി.ഇപ്പോള്‍ മലൈകയുടെ 49-ാം പിറന്നാള്‍ ദിവസത്തില്‍ അര്‍ജുന്‍ നേര്‍ന്ന ആശംസയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 'എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നീ നീയായിരിക്കൂ, സന്തോഷത്തോടെയിരിക്കൂ, എന്റേതായിരിക്കൂ' എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ അര്‍ജുന്‍ കപൂര്‍ കുറിച്ചത്. ഇരുവരും ഒരുമിച്ചുള്ള മിറര്‍ സെല്‍ഫിക്കൊപ്പമായിരുന്നു പിറന്നാള്‍ സന്ദേശം.

അര്‍ജുന്‍ കപൂറിന്റെ ആശംസയ്ക്ക് മലൈക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ തന്നെ മറുപടി നല്‍കി. 'നിന്റേതുമാത്രം' എന്നായിരുന്നു അര്‍ജുന്റെ സ്റ്റോറി ഷെയര്‍ ചെയ്ത് മലൈക മറുപടി നല്‍കിയത്. ഇരുവരുടേയും ചിത്രത്തില്‍ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ബോളിവുഡ് സംവിധായകന്‍ അഭിഷേക് കപൂറും മലൈകയ്ക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തു.

മലൈക അറോറയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി | Photo: instagram/ malaika arora

അര്‍ജുനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അടുത്തിടെ മലൈക തുറന്നുപറഞ്ഞിരുന്നു. 'അര്‍ജുന്‍ എന്റെ അടുത്ത സുഹൃത്തു കൂടിയാണ്. അടുത്ത സുഹൃത്തുമായി പ്രണയത്തിലാവുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അവന് എന്നെ മനസ്സിലാക്കാന്‍ സാധിക്കും. എല്ലാം നേരായ രീതിയില്‍ കാണാന്‍ അവന് സാധിക്കുന്നു. സൂര്യനു കീഴിലെ എന്തുകാര്യത്തെക്കുറിച്ചും ഞങ്ങള്‍ക്ക് പരസ്പരം സംസാരിക്കാറുണ്ട്. ഒരു ബന്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതും അതാണ്. അര്‍ജുനൊപ്പമായിരിക്കുമ്പോള്‍ എനിക്ക് ഞാനായി തന്നെയിരിക്കാന്‍ സാധിക്കുന്നു'- അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലൈക വ്യക്തമാക്കിയിരുന്നു.

Content Highlights: Malaika Arora Arjun Kapoor Birthday Wish Instgram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented