'നിന്നെക്കുളിപ്പിച്ച ആളാണെന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാ'; മാഗിയമ്മ പറയുന്നു


എന്‍. സൗമ്യ

കുഞ്ഞിനെ കുളിപ്പിക്കാനൊരുങ്ങുന്ന മാർഗ്രറ്റ് (മാഗിയമ്മ) | Photo: Mathrubhumi

കുഞ്ഞിക്കണ്ണ് ചിമ്മിത്തുറക്കുന്നതേയുള്ളു, ദിവസങ്ങള്‍ക്ക് മുമ്പ് പിറന്ന ആ വാവ. ഉറക്കത്തില്‍ നിന്നെഴുന്നേല്‍പ്പിച്ചതിന്റെ കുറുമ്പോടെ കരഞ്ഞുവിളിച്ച് കുളിക്കാനുള്ള ഒരുക്കത്തിലാണ്. 'ആരാ കരയിപ്പിച്ചേ... ഇപ്പോ കുളിക്കാലോ മോന്...' എന്ന കൊഞ്ചലോടെ മാഗിയമ്മ അവനെ കുളിപ്പിക്കാന്‍ തുടങ്ങി. ഒന്നും രണ്ടുമല്ല, ഇതുപോലെ അറുപതിലേറെ കുഞ്ഞിക്കരച്ചിലുകളും ചിരികളുമെല്ലാം മാഗിയമ്മയുടെ മടിയിലൂടെ കടന്നുപോയിട്ടുണ്ട്.

കുതിരവട്ടം കാരാളിപ്പറമ്പ് നിര്‍മല്‍ ഭവനിലാണ് 64-കാരിയായ മാര്‍ഗ്രറ്റ്. കുഞ്ഞുവാവകളെ കുളിപ്പിക്കാനായിപ്പോയി കിട്ടിയ പേരാണ് മാഗി. ''1994-ല്‍ മോളുടെ കുട്ടിയെ കുളിപ്പിച്ചു. പിന്നീടാണ് അടുത്ത വീട്ടിലെ ഒരു മോനെ കുളിപ്പിക്കാന്‍ പോയത്. പിന്നെ അത് പതിവായി''-മാഗിയമ്മ പറഞ്ഞു. അടുത്തടുത്തും ദൂരത്തുമെല്ലാം പോകാറുണ്ട്. ഭര്‍ത്താവ് ആന്റണിയും മക്കളുമെല്ലാം മാര്‍ഗ്രറ്റിന് പിന്തുണയുമായി ഒപ്പമുണ്ട്.



കുഞ്ഞുവാവകളെ കൈയിലെടുക്കുമ്പോഴേ മനസ്സ് നിറയും. വീട്ടുകാര്‍ക്കും വലിയ കാര്യമാണെന്നാണ് മാഗിയമ്മ പറയുന്നത്. ''കുണ്ടൂപ്പറമ്പ് ഭാഗത്ത് ഒരു അഖിലിന്റെ വീട്ടില്‍ പോയിരുന്നു. സ്വന്തം അമ്മയെപ്പോലെയായിരുന്നു ഞാനവര്‍ക്ക്. കുഞ്ഞുങ്ങള്‍ വലുതാകുമ്പോള്‍ പലരും പിറന്നാളിനും മറ്റും വിളിക്കും. അതുപോലെ എവിടെവെച്ചെങ്കിലും കാണുമ്പോള്‍ നിന്നെക്കുളിപ്പിച്ച ആളാണെന്നൊക്കെ പറയുമ്പോ സന്തോഷമാ''- മാര്‍ഗ്രറ്റ് പറഞ്ഞു.

നഗരത്തിന്റെ പലഭാഗങ്ങളിലും മാഗിയമ്മ പോയിട്ടുണ്ട്. അടുത്തടുത്ത വീടൊക്കെയാണെങ്കില്‍ ഒരേസമയം രണ്ട് കുഞ്ഞുങ്ങളുടെ കാര്യമൊക്കെ നോക്കാനാകും. പണ്ടൊക്കെ എല്ലായിടത്തും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും അമ്മമാരുടെ കാര്യങ്ങള്‍ നോക്കാനുമെല്ലാം ആളുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ, അത്തരത്തില്‍ വരുന്നവര്‍ കുറവാണ്. അതോടെ മാര്‍ഗ്രറ്റിന് തിരക്കായി. 2023 മേയില്‍ പിറക്കുന്ന കുഞ്ഞിനെ കുളിപ്പിക്കാന്‍വരെ ഇപ്പോഴേ വിളിയെത്തി. വിദേശത്തേക്ക് പോകാനും ക്ഷണമെത്തി. പക്ഷേ, വീട് വിട്ട് പോകാന്‍ തത്കാലം മാര്‍ഗ്രറ്റ് തയ്യാറല്ല.

Content Highlights: magiamma who bathes and cares for the children


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented