-
സുശാന്ത് സിംഗ് രാജ്പുത്ത് നായകനായ ഛിഛോരിലെ ഗാനത്തിനൊപ്പം നൃത്തം ചവിട്ടുന്ന കുടുംബത്തിന്റെ വീഡിയോ വൈറലാകുകയാണ്. കാരണമെന്തെന്നോ, കുടുംബത്തിലെ 19 അംഗങ്ങളുടെയും കൊറോണ ഭേദമായതിന്റെ ആഘോഷമാണ്. മധ്യപ്രദേശ് സ്വദേശികളായ ഇവരുടെ കുടുംബത്തിലെ എട്ട് കുട്ടികളാണ് ഐസോലേഷന് വാര്‍ഡില്‍ ആനന്ദനൃത്തം ചെയ്യുന്നത്.
ഓഗസ്റ്റ് എട്ടിനാണ് ഇവരെ മധ്യപ്രദേശിലെ കാട്ട്നി ജില്ലാ ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. എല്ലാവരും നെഗറ്റീവായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 ന് ഡിസ്ചാര്‍ജ് നല്‍കുകയായിരുന്നുവെന്ന് ആശുപത്രിയിലെ സിവില്‍ സര്ജന് ഡോ. യശ്വന്ത് വെര്‍മ പറയുന്നു. 'കുടുംബാംഗങ്ങളെല്ലാം ഒറ്റ ഐസോലേഷന് വാര്‍ഡിലായിരുന്നു. രോഗം ഭേദമായെന്ന് അറിഞ്ഞതോടെ ഛിഛോരിലെ 'ചിന്ത കര്‍ക്കെ ക്യാ പായേഗാ, മര്നേ സെ ഫില്‍ മര് ജായേഗാ' എന്ന ഗാനത്തിനൊപ്പം ഇവര്‍ ചുവടു വയ്ക്കുകയായിരുന്നു.'
'ആദ്യം ഞങ്ങള്‍ക്ക് ഭയമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് ശരിയായ ചികിത്സ ലഭിച്ചു. കുടുംബാംഗങ്ങളെല്ലാം ഈ സന്തോഷത്തെ നൃത്തം ചെയ്ത് സ്വീകരിച്ചതാണ് ആ വീഡിയോ. ഭയക്കരുത്, പകരം ഈ മഹാമാരിക്കെതിരെ പോരാടൂ എന്ന് മറ്റുള്ളവരോട് പറയാനാണ് ഞങ്ങളുടെ ആഗ്രഹം.' കുടുംബാംഗങ്ങളില്‍ ഒരാള്‍ പി.ടി.ഐയോട് പറഞ്ഞു.
Content Highlights: Madhya Pradesh family dances after recovering from COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..