മാധുരി ദീക്ഷിത് അമ്മയോടൊപ്പം | Photo: instagram/ madhuri dixit
ബോളിവുഡ് നടി മാധുരി ദീക്ഷിതിന്റെ അമ്മ സ്‌നേഹലത ദീക്ഷിത് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്് മഹാലക്ഷ്മിയിലെ ഇ മോസസ് റോഡിലെ ഇന്ത്യാ ബുള്‍സിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. മാധുരിയും ഭര്‍ത്താവ് ശ്രീറാം നേനേയും ാര്‍ത്താക്കുറിപ്പിലൂടെയാണ് മരണവിവരമറിയിച്ചത്.
ഇതിന് പിന്നാലെ അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മാധുരി. രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയുടെ മുറി ശൂന്യമായിരുന്നുവെന്നും ജീവിതത്തെ മുറുകെപിടിക്കാനും ആഘോഷിക്കാനുമെല്ലാം പഠിപ്പിച്ചത് അമ്മയാണെന്നും മാധുരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം അമ്മയെ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
'ഇന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മയുടെ മുറി ശൂന്യമായിരുന്നു. എല്ലാം ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. ജീവിതത്തെ മുറുകെപിടിക്കാനും ആഘോഷിക്കാനുമെല്ലാം അമ്മയാണ് ഞങ്ങളെ പഠിപ്പിച്ചത്. ഒരുപാട് പേരെ അമ്മ സഹായിച്ചിട്ടുണ്ട്. അമ്മയെ ഒരുപാട് മിസ് ചെയ്യും. പക്ഷേ ഓര്‍മകളിലൂടെ അമ്മ എന്നും ഞങ്ങളുടെ കൂടെ ജീവിക്കും. അമ്മയുടെ തമാശ പറയാനുള്ള കഴിവും പോസിറ്റീവിറ്റിയും പ്രസരിപ്പുമെല്ലാം എല്ലാവരേയും ആകര്‍ഷിക്കുന്നതായിരുന്നു. ഞങ്ങളുടെ ഓര്‍മകളിലൂടെ അമ്മയുടെ ജീവിതം ഞങ്ങള്‍ ഒരുമിച്ച് ആഘോഷിക്കും.' ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ മാധുരി പറയുന്നു.
ഈ പോസ്റ്റിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ജൂഹി ചൗള, സുസ്മിത സെന്‍, സഞ്ജയ് കപൂര്‍, വൈഭവി മെര്‍ച്ചന്റ്, മൗനി റോയ്, കരിഷ്മ കപൂര്‍, ദിയ മിര്‍സ, അഥിയ ഷെട്ടി, ലാറ ദത്ത തുടങ്ങി നിരവധി പേര്‍ മാധുരി ദീക്ഷിതിന് ആശ്വാസം പകര്‍ന്ന് പ്രതികരിച്ചു.
2013-ല്‍ ഗുലാബ് ഗ്യാങ് എന്ന ചിത്രത്തില്‍ മാധുരി ദീക്ഷിതിനൊപ്പം സ്‌നേഹലത ഗാനമാലപിച്ചിട്ടുണ്ട്. ശങ്കര്‍ ദീക്ഷിതാണ് ഭര്‍ത്താവ്. മാധുരിയെ കൂടാതെ അജിത്, ഭാരതി, രൂപ എന്നിവരാണ് മക്കള്‍.
Content Highlights: madhuri dixit pens down emotional note remembering mother snehlata dixit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..